city-gold-ad-for-blogger
Aster MIMS 10/10/2023

ഒരേ സമയം 2 കെ എസ് ആര്‍ ടി സി ബസുകള്‍ ദേളിയില്‍ തകരാറിലായി; യാത്രക്കാര്‍ പെരുവഴിയില്‍

കാസര്‍കോട്: (www.kasargodvartha.com 11/09/2015) ദേളിയില്‍ ഒരേ സമയം രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ തകരാറിലായത് യാത്രക്കാരെ പെരുവഴിയിലാക്കി. കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസും ചെമ്പിരിക്കയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമാണ് ദേളിയിലെത്തിയപ്പോള്‍ ഒരേ സമയം വഴിക്കായത്. രാവിലെ 9.30 മണിയോടെയാണ് ബസുകള്‍ തകരാറിലായത്. സ്‌കൂളുകളിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും പോവുകയായിരുന്ന നിരവധി യാത്രക്കാരാണ് ബസുകളിലുണ്ടായിരുന്നത്. ഇവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു.

ദേളി റൂട്ടില്‍ മിക്ക ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. റോഡിന് വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ ഏറെ സമയമെടുക്കുന്നു. ഇത് യാത്രക്കാരുടെ വിലയേറിയ സമയമാണ് നഷ്ടപ്പെടുത്തുന്നത്. കെ എസ് ആര്‍ ടി സി ബസുകളുടെ കാര്യക്ഷമതയില്ലായ്മയാണ് ബസുകള്‍ അടിക്കടി തകരാറിലുകന്നതിന് കാരണമാകുന്നത്. കാലപ്പഴക്കം ചെന്ന ബസുകളാണ് പലതും. തകരാറിലാകുന്നതോടെ പല ബസുകളും കട്ടപ്പുറത്താകുകയും ചെയ്യുന്നു. നല്ല പാര്‍ട്‌സുകള്‍ വെച്ച് നന്നാക്കാനോ മറ്റോ യാതൊരു നീക്കങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. തട്ടിക്കൂട്ടി നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് റിപ്പയറിംഗിന് ഒന്നോ രണ്ടോ ദിവസത്തെ ആയുസ് മാത്രമേ ഉണ്ടാകുന്നുള്ളൂ.

ഈ ഭാഗത്ത് റോഡിന് വീതിയില്ലാത്തത് കൊണ്ട് വാഹനങ്ങള്‍ റോഡില്‍ നിന്നും താഴെയിറക്കുമ്പോള്‍ അടിഭാഗം റോഡില്‍ തട്ടി കേടുപാടുകള്‍ സംഭവിക്കുന്ന സംഭവവും പതിവായി. ഈയിടെയാണ് കെ എസ് ടി പി ഈ വഴി മെക്കാഡം ടാര്‍ ചെയ്തത്. ടാര്‍ ചെയ്തപ്പോള്‍ റോഡ് അല്‍പം ഉയര്‍ന്നുവെങ്കിലും വശങ്ങളില്‍ മണ്ണിടാത്തത് മൂലം സൈഡുകൊടുക്കുമ്പോള്‍ ചെറുവാഹനങ്ങളും വാഹനങ്ങളും മറ്റും താഴെ വീണ് അപകടമുണ്ടാകുന്നു. കെ എസ് ടി പി റോഡ് യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ഇതു വഴിയുള്ള യാത്രാദുരിതത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരേ സമയം 2 കെ എസ് ആര്‍ ടി സി ബസുകള്‍ ദേളിയില്‍ തകരാറിലായി; യാത്രക്കാര്‍ പെരുവഴിയില്‍

Keywords:  Kasaragod, Kerala, Bus, KSRTC-bus, Deli, 2 KSRTC buses break down in Deli road.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL