city-gold-ad-for-blogger

കള്ളിയെ വാട്‌സ് ആപ്പ് കുടുക്കി; ഷാര്‍ജയില്‍ നിന്നും കാണാതായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ കാസര്‍കോട്ട് കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 20/08/2015) ഷാര്‍ജയില്‍ നിന്നും കാണാതായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ കാസര്‍കോട്ട് കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയായ ശംസുദ്ദീന്റെ മൊബൈല്‍ ഫോണാണ് 45 കാരിയായ ജോലിക്കാരിയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ശംസുദ്ദീന്റെ പരാതിയില്‍ പാലക്കാട് സ്വദേശിനിയായ ജോലിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ശംസുദ്ദീന്‍ കുടുംബസമേതം ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇതിനിടയില്‍ മക്കളെ നോക്കാനാണ് ജോലിക്കാരിയെ അഞ്ച് മാസം മുമ്പ് ഷാര്‍ജയിലേക്ക് വരുത്തിച്ചത്. വീട്ടില്‍നിന്നും പലസാധനങ്ങള്‍ മാസങ്ങളായി കാണാതായപ്പോള്‍ ശംസുദ്ദീന്‍ സ്വന്തം മക്കളെയാണ് ശാസിച്ചുവന്നത്. ഇക്കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് ശംസുദ്ദീന്‍ കുടുംബസമേതം നാട്ടിലെത്തിയിരുന്നു. ഇതിനിടയിലാണ് ഷാര്‍ജയില്‍വെച്ച് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നതായി ശംസുദ്ദീന്‍ കണ്ടെത്തിയത്.

വാട്‌സ് ആപ്പിന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ രണ്ട് കുട്ടികളുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഈ ഫോട്ടോ കൂടെയുള്ള ജോലിക്കാരിയെ കാണിച്ചപ്പോള്‍ ഇത് തന്റെ മക്കളാണെന്ന് യുവതി അറിയിച്ചു. ഇതോടെ ശംസുദ്ദീന്‍ യുവതിയെ ചോദ്യംചെയ്തപ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടിലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ കള്ളിപുറത്തായി. പോലീസില്‍ ശംസുദ്ദീന്‍ പരാതിയും നല്‍കി. യുവതിയേയും മൊബൈല്‍ ഫോണും പോലീസിനെ ഏല്‍പിച്ചു.

ഷാര്‍ജയില്‍നിന്നും നാട്ടിലേക്ക് വന്നപ്പോള്‍ മകളുടെ വിവാഹമുണ്ടെന്ന് പറഞ്ഞതിനാല്‍ യുവതി 75 കിലോയോളം സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു. ജോലിക്കാരിയുടെ മകളുടെ വിവാഹമായതിനാല്‍ ശംസുദ്ദീനും കുടുംബവും അവരുടെ ലഗേജ് കുറച്ച് യുവതിക്ക് കൂടുതല്‍ സാധനം കൊണ്ടുവരാന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരിയുടെ മകളുടെ വിവാഹം എന്നത് നാടകമാണെന്ന് കണ്ടെത്തി.

ഷാര്‍ജയിലെ ശംസുദ്ദീന്റെ വീട്ടില്‍നിന്നും ലാപ്‌ടോപ്പ് ഉള്‍പെടെയുള്ള പല വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ മോഷ്ടാവ് ജോലിക്കാരിയാണെന്ന് കണ്ടെത്തിയതോടെ മക്കളെ പഴിപറഞ്ഞതില്‍ ഖേദിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ.
കള്ളിയെ വാട്‌സ് ആപ്പ് കുടുക്കി; ഷാര്‍ജയില്‍ നിന്നും കാണാതായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ കാസര്‍കോട്ട് കണ്ടെത്തി

Keywords : Kasaragod, Dubai, Mobile Phone, Theft, Robbery, Kerala, Servant, Stolen mobile phone found, Fashion Gold.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia