city-gold-ad-for-blogger

സഫിയയുടെ മാതാപിതാക്കള്‍ ഓഗസ്റ്റ് 13ന് കാസര്‍കോട്ട് എത്തും; സമരപ്രവര്‍ത്തകരെ ഒരിക്കല്‍ കൂടി കാണാന്‍

കാസര്‍കോട്: (www.kasargodvartha.com 10/08/2015) കൊല്ലപ്പെട്ട സഫിയയുടെ പിതാവ് മൊയ്തുവും മാതാവ് ആഇശയും ഓഗസ്റ്റ് 13 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള സുന്നിസെന്റര്‍ ഓഡിറ്റോറിയത്തില്‍ സമരപ്രവര്‍ത്തകരെ കാണാന്‍ ഒരിക്കല്‍ കൂടി എത്തും. പലപ്പോഴും കാസര്‍കോട് വന്നത് മകളെ അന്വേഷിച്ചാണ്. അവസാനമായി കാസര്‍കോട് എത്തിയത് മകളെ കൊലപ്പെടുത്തിയവര്‍ക്കുള്ള ശിക്ഷ കോടതി വിധി പറയുന്ന ദിവസമാണ്.

വ്യാഴാഴ്ച കാസര്‍കോട് വരുന്നത് സഫിയ സമരത്തില്‍ സഹായിച്ച മുഴുവന്‍ പ്രവര്‍ത്തകരേയും ഒരിക്കല്‍കൂടി നേരിട്ട്കണ്ട് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനുള്ള ഓര്‍മകള്‍ അയവിറക്കാനാണ്.  പരിപാടിയില്‍ മുഴുവന്‍ ആളുകളും സംബന്ധിക്കണമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ആരുമില്ലാത്ത തങ്ങള്‍ക്ക് ആശ്വാസവുമായി ഓടിയെത്തിയ എല്ലാവരേയും ഒരിക്കല്‍ കൂടി നേരിട്ട് കാണുക എന്നുള്ളത് സഫിയയുടെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു.

സഫിയയുടെ മാതാപിതാക്കള്‍ ഓഗസ്റ്റ് 13ന് കാസര്‍കോട്ട് എത്തും; സമരപ്രവര്‍ത്തകരെ ഒരിക്കല്‍ കൂടി കാണാന്‍


Keywords : Murder, Father, Accuse, Protest, Meet, Kasaragod, Kerala, Safiya Murder, Safiya's parents to visit Kasargod again to meet protesters.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia