city-gold-ad-for-blogger

പനിക്ക് പിറകെ ഛര്‍ദ്ദിയും അതിസാരവും പടരുന്നു

കാസര്‍കോട്: (www.kasargodvartha.com 11/08/2015) കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം നാടെങ്ങും പന പടര്‍ന്ന് പിടിച്ചതിനുപിറകെ ഛര്‍ദ്ദിയും അതിസാരവും പടരുന്നു. ഇതിന് പുറമെ ചെങ്കണ്ണ് രോഗവും വ്യാപിക്കുകയാണ്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള അസുഖങ്ങള്‍ പിടിപെട്ട് നിരവധിപേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍കഴിയുന്നത്. ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിലും കുട്ടികളിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത്. ജില്ലയിലെ ആദിവാസി കോളനികള്‍ ഉള്‍പെടെയുള്ള പിന്നോക്ക മേഖലകളിലും പകര്‍ച്ചവ്യാധികള്‍ വ്യാപകമാണ്.

പഞ്ചായത്ത് തലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പറയുന്നുണ്ടെങ്കിലും സാംക്രമിക രോഗങ്ങള്‍ അനിയന്ത്രിതമായി തുടരുകയാണ്. മഴ ശക്തിപ്പെട്ടതിനാല്‍ ചേരിപ്രദേശങ്ങളില്‍ ശുചീകരണ പദ്ധതികള്‍ ഫലപ്രദമാകുന്നില്ല. വെള്ളക്കെട്ട് ഉള്ളപ്രദേശങ്ങളില്‍ കെട്ടിനില്‍കുന്ന ചെളിവെള്ളം മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടേയും കൂത്താടികളുടേയും കേന്ദ്രമായി മാറിയിരിക്കുന്നു. പനിബാധിച്ച് ജില്ലയിലെ പലഭാഗങ്ങളിലും നിരവധിപേര്‍ മരണപ്പെട്ടത് ആശങ്കവര്‍ദ്ധിക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. 

ഡെങ്കിപ്പനിയും പകര്‍ച്ചപനിയും ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും മംഗളൂരു ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജില്ലയില്‍നിന്നുള്ള നിരവധിപേരാണ് ചികിത്സയില്‍ കഴിയുന്നത്. ചെങ്കണ്ണ് രോഗവും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് പൊതുവായ ആവശ്യം.
പനിക്ക് പിറകെ ഛര്‍ദ്ദിയും അതിസാരവും പടരുന്നു

Keywords: Kasaragod, Fever, Kerala, Treatment, Medicine, Hospital, Vomit, Fever and epidemic diseases spread, Sun Lighting, Philips and Samson

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia