city-gold-ad-for-blogger

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

കാസര്‍കോട്: (www.kasargodvartha.com 30/08/2015) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കാഞ്ഞങ്ങാട്, കോടോം ബേളൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്നാണ് ഫേസ്ബുക്കിലും, വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്നത്.

കാസര്‍കോട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുവെന്ന കുറിപ്പില്‍ ഒരു വെബ്‌സൈറ്റിന്റേതിനു സമാനമായ ലിങ്കും ചേര്‍ത്താണ് ചില വിരുതന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയത്. കിട്ടിയവര്‍ വാര്‍ത്തയുടെ വിശ്വാസ്യത അന്വേഷിക്കാതെ അടുത്ത ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതോടെ പലരും സംശയത്തിലായി. നിരവധി പേരാണ് 'അവധി' അന്വേഷിച്ച് മാധ്യമ ഓഫീസുകളിലേക്ക് വിളിച്ചത്.

കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അവധി പ്രഖ്യാപിച്ചതായുള്ള തെറ്റായ വിവരം പ്രചരിപ്പിച്ചത്. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

Keywords : Kasaragod, Kerala, District Collector, Mobile-Phone, Social networks, Whats App, Facebook, Fake messages spread in social media. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia