city-gold-ad-for-blogger
Aster MIMS 10/10/2023

അറബി ദമ്പതികളില്‍ നിന്നും വിവാഹത്തിനുള്ള ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവം; പ്രതി പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 02/08/2015) കാസര്‍കോട്ടെത്തിയ അറബി ദമ്പതികളില്‍ നിന്നും വിവാഹത്തിനുള്ള ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട്ട് നിന്നും കൂട്ടിക്കൊണ്ടുവന്ന ഉമ്മയെയും മകളെയും കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം അരീക്കോട് നടുവത്തുംചാലില്‍ ഹസൈനാറി (56)നെയാണ് കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്.

കോഴിക്കോട് കല്ലേരിയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആഇശയും, ആഇശയുടെ വിവാഹം നിശ്ചയിക്കപ്പെട്ട ഓര്‍ഫനേജില്‍ പഠിക്കുന്ന മകളുടെയും സ്വര്‍ണമാണ് തിരൂര്‍ സ്വദേശിയാണെന്ന് പരിചയപ്പെടുത്തി കാസര്‍കോട്ടെത്തിച്ച് ഇയാള്‍ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആഇശ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുപോലെ നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു.

ആശുപത്രികളിലും തീവണ്ടികളിലുംവെച്ച് പരിചയപ്പെടുന്ന സ്ത്രീകളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കുന്നത്. വീടുവെക്കാനും പെണ്‍കുട്ടികളുടെ വിവാഹം നടത്താനും അറബിയില്‍ നിന്ന് ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തട്ടിപ്പിനരയാക്കുക.

ട്രെയിനില്‍ വെച്ചാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍ അറബി എ.സി. കംപാര്‍ട്ട്‌മെന്റില്‍ ഉണ്ട് എന്ന് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി മുങ്ങുകയാണ് ചെയ്യുന്നത്. മുസ്ലിം സ്ത്രീകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍വെച്ചുതന്നെ നിസ്‌കരിക്കുകയും നോമ്പ്തുറക്കുകയും അറബിയില്‍ സംസാരിക്കുകയും ചെയ്യും. അറബിയില്‍ കത്തെഴുതി സ്ത്രീകളെ കൊണ്ട് ഒപ്പിടീക്കുകയും ഫോട്ടോയും ഐ.ഡി. കാര്‍ഡും ആവശ്യപ്പെടുകയും ചെയ്യുന്നു. ഇവയുപയോഗിച്ച് അവരുടെ പേരില്‍ സിം കാര്‍ഡ് എടുക്കുകയും ഇതുപയോഗിച്ച് പിന്നീട് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

നിരവധി കേസുകളില്‍ പ്രതിയായ ഹസൈനാര്‍ മൂന്നരവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍  തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
അറബി ദമ്പതികളില്‍ നിന്നും വിവാഹത്തിനുള്ള ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവം; പ്രതി പിടിയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL