Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെത്തിയ അറബി ദമ്പതികളില്‍ നിന്നും വിവാഹ ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട്ടെ കുടുംബത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തു

കാസര്‍കോട്ടെത്തിയ അറബി ദമ്പതികളില്‍ നിന്നും വിവാഹത്തിനുള്ള ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട്ട് നിന്നും കൂട്ടിക്കൊണ്ടുവന്ന ഉമ്മയെയും മകളെയും കബളിപ്പിച്ച് Kasaragod, Complaint, Cheating, Police, Thalangara, Cheating: complaint registered
കാസര്‍കോട്: (www.kasargodvartha.com 06/07/2015) കാസര്‍കോട്ടെത്തിയ അറബി ദമ്പതികളില്‍ നിന്നും വിവാഹത്തിനുള്ള ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട്ട് നിന്നും കൂട്ടിക്കൊണ്ടുവന്ന ഉമ്മയെയും മകളെയും കബളിപ്പിച്ച് വിരുതന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു. കോഴിക്കോട് കല്ലേരിയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആഇശയും, ആഇശയുടെ വിവാഹം നിശ്ചയിക്കപ്പെട്ട ഓര്‍ഫനേജില്‍ പഠിക്കുന്ന മകളുടെയും സ്വര്‍ണമാണ് തിരൂര്‍ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ മധ്യവയസ്‌കന്‍ തട്ടിയെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആഇശ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ ആഇശയെ വിളിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കോഴിക്കോട്ടെ ഓര്‍ഫനേജില്‍ പഠിക്കുന്ന മകളുടെ കൂട്ടുകാരിയുടെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇയാള്‍ ആഇശയെ ഏതാനും ദിവസം മുമ്പ് പരിചയപ്പെട്ടത്. ഇതിനിടയില്‍ കാസര്‍കോട് മാലിക് ദീനാറില്‍ റമദാനോടനുബന്ധിച്ച് ഒരു അറബിയും ഭാര്യയും വന്നിട്ടുണ്ടെന്നും, അവരില്‍ നിന്നും വിവാഹ ധനസഹായം സംഘടിപ്പിച്ചു തരാമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ കണ്ണൂരിലെത്തിയ ആഇശയെയും മകളെയും മറ്റൊരു ബന്ധുവായ പെണ്‍കുട്ടിയെയും ഇയാള്‍ ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. ഉച്ചയ്ക്ക് 12.30 മണിയോടെ കാസര്‍കോട് തളങ്കര മാലിക് ദീനാറിലെത്തിയ ഇവരെ പുറത്ത് നിര്‍ത്തിയ ശേഷം ഇയാള്‍ പള്ളിക്കകത്തേക്ക് കയറിപ്പോവുകയും അല്‍പം കഴിഞ്ഞ് തിരിച്ചുവന്ന ശേഷം അറബിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ ഇപ്പോള്‍ കാണാമെന്നും അറിയിച്ചു. ഇതിനിടയില്‍ ആഇശയും മകളും ധരിച്ചിരിക്കുന്ന 25 ഗ്രാം തൂക്കം വരുന്ന മാലയും രണ്ട് മോതിരവും മറ്റും ഇയാള്‍ ഊരി വാങ്ങിയിരുന്നു.

സ്വര്‍ണം അണിഞ്ഞത് കണ്ടാല്‍ അറബിയില്‍ നിന്നും സഹായം കുറഞ്ഞുപോകുമെന്ന് ധരിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം ഊരി വാങ്ങിയത്. ഇവരെ തനിച്ച് അറബിയെ കാണാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ആഇയും മകളും ബന്ധുവായ പെണ്‍കുട്ടിയും അറബിയെ കാണാന്‍ ചെന്നെങ്കിലും അറബിയും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പുറത്തു കാത്തുനില്‍ക്കുന്ന ഇയാളെ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ആഇശയും മകളും ബന്ധുവായ പെണ്‍കുട്ടിയും കൂട്ട നിലവിളി തുടങ്ങിയിരുന്നു.

പരിസരത്തുണ്ടായിരുന്നവര്‍ കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പ് കഥ പുറത്തുവന്നത്. നാട്ടുകാര്‍ ഇവരോട് പോലീസില്‍ പരാതി നല്‍കാന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആഇശ കാസര്‍കോട് ടൗണ്‍ പോലീസിലെത്തി പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിലുള്ളവരില്‍ നിന്നും വിവാഹത്തിന് സഹായം ചോദിക്കുന്നത് കുറച്ചിലായതിനാലാണ് ഇവര്‍ ദൂരെയുള്ള മാലിക് ദീനാറിലെത്തിയത്.

Cheating: complaint registered
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Complaint, Cheating, Police, Thalangara, Cheating: complaint registered. 

Advertisement:

Post a Comment