വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചു; നിര്‍ത്താതെ പോയ ബൈക്ക് ടാങ്കറിലിടിച്ച് യുവാവിന് ഗുരുതരം
Jul 25, 2015, 10:22 IST
ഹൊസങ്കടി: (www.kasargodvartha.com 25/07/2015) വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചു. നിര്‍ത്താതെ പോയ ബൈക്ക് ടാങ്കറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൂസോടി കടപ്പുറത്തെ ഉസ്മാന്റെ മകന്‍ നൗഫലിനാണ് (19) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
നൗഫലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്കിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് ബൈക്കിനെ പിന്തുടര്‍ന്നപ്പോള്‍ ടാങ്കറിന് പിറകില്‍ ഇടിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Accident, Injured, hospital, Police, Tanker-Lorry, Youth seriously injured in accident.
Advertisement: