city-gold-ad-for-blogger

വാട്‌സ് ആപ്പ് വാര്‍ത്താനിര്‍മാതാക്കള്‍ പ്രമുഖ നേതാവിനെ 'കൊന്നു'

ദുബൈ / കാസര്‍കോട്: (www.kasargodvartha.com 29.07.2015) പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവ് മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് നേതാവിന്റെ ഫോട്ടോ സഹിതം പോസ്റ്ററുണ്ടാക്കി 'മരണവാര്‍ത്ത' വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍ പ്പെട്ടതോടെ സത്യാവസ്ഥ അറിയാന്‍ കാസര്‍കോട് വാര്‍ത്ത പ്രതിനിധികള്‍ക്കും നാട്ടിലെ ഓഫീസിലേക്കും ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു.

തുടര്‍ന്ന് നേതാവിന്റെ വീട്ടിലും നഗരത്തിലെ ആശുപത്രികളിലും പോയി കാര്യമന്വേഷിച്ചു. ഇതിനിടെ കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ടറിനുമൊപ്പം ഏതാനും അടുത്ത ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. രാവിലെ പതിവ് പ്രഭാത കര്‍മങ്ങള്‍ നടത്തി പത്രവായന തുടങ്ങിയതിന് ശേഷവും നേതാവിനൊപ്പമുള്ള പഴയ ഫോട്ടോവെച്ച് പരിസരത്ത് താമസിക്കുന്ന ഒരു പ്രമുഖന്‍ ആദരാഞ്ജലികൾ അര്‍പിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും മറ്റൊരു പ്രമുഖനായ വ്യക്തി മരിച്ചതായി ഇതുപോലെ വ്യാജ പ്രചരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ മന്ത്രികൂടിയായ പ്രമുഖ നേതാവ് മരിച്ചതായി വാട്‌സ് ആപ്പില്‍ രാത്രി പ്രചാരണം നടന്നിരുന്നുവെങ്കിലും രാവിലെ ഒരു പൊതുചടങ്ങില്‍ അദ്ദേഹം പതാകഉയര്‍ത്തുന്ന ചിത്രം കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് 'മരണ വിവാദം' കെട്ടടങ്ങിയത്

ഫ്ലാഷ് ന്യൂസ് എന്നപേരില്‍ കേരളത്തില്‍ ഭൂകമ്പം ഉണ്ടാകുമെന്നും സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും മാസങ്ങളായി വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. നാളെ ഹര്‍ത്താല്‍ എന്നരീതിയിലും മാധ്യമങ്ങളുടെ വാര്‍ത്ത പോസ്റ്ററുകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വിരുതന്‍മാരും സോഷ്യല്‍മീഡിയകളില്‍ വിലസുകയാണ്.

അടുത്തകാലത്തായി സോഷ്യല്‍മീഡിയക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ നിരവധി പേരാണ് മൊബൈല്‍ ഫോട്ടോഷോപ്പ് കലാകാരന്‍മാരായി രംഗത്തെത്തിയത്. ഈരീതിയില്‍ അനേകം പേരെയാണ് ഇവര്‍ കൊന്നുതീര്‍ത്തത്. സോഷ്യല്‍മീഡിയ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം വ്യാജസന്ദേശങ്ങളും എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പോസ്റ്ററുണ്ടാക്കിയും പ്രചരിപ്പിക്കുന്നത് തിരിച്ചറിയാതെ ഗ്രൂപ്പില്‍ കിട്ടുന്നത് സത്യാവസ്ഥ അറിയാതെ തന്നെ മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്ന പ്രവണതയും വര്‍ദ്ധിച്ചുവരികയാണ്.
വാട്‌സ് ആപ്പ് വാര്‍ത്താനിര്‍മാതാക്കള്‍ പ്രമുഖ നേതാവിനെ 'കൊന്നു'

Keywords : Dubai, Gulf, Kasaragod, Kerala, Social Media, Whatsapp, Fake News, Whatsapp news fabricators 'kill' prominent political leader, Advertisement Malabar Wedding.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia