city-gold-ad-for-blogger
Aster MIMS 10/10/2023

പ്രധാനധ്യാപകര്‍ ഊരുചുറ്റുന്നു; പകരം കൂലിക്ക് ആളെവെച്ച് പഠിപ്പിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 31/07/2015) ജില്ലയിലെ മുപ്പതോളം യു.പി സ്‌കൂളുകളില്‍ പ്രധാന അധ്യാപകര്‍ പണിയെടുക്കാതെ കൂലിക്ക് ആളെവെച്ച് പഠിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നു. മകളുടെ കല്യാണം, വീട് പണി, ഭര്‍ത്താവിന് അസുഖം തുടങ്ങിയ ആവശ്യങ്ങള്‍ക്കും മറ്റു ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെയും പോകുമ്പോള്‍ ചിലര്‍ കുട്ടികളെ നോക്കാനാണെന്നുമുള്ള കാരണം നിരത്തിയാണ് മുങ്ങുന്നത്.

വര്‍ഷങ്ങളായി ആളെ വെച്ച് സ്‌കൂളുകളിന്റെ പ്രവര്‍ത്തനം നടത്തുന്നതായും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.  പകരം ജോലി ചെയ്യുന്നവര്‍ക്ക് തുച്ഛമായ ദിവസവേദനമാണ് നല്‍കുന്നത്. മാസം 30,000 മുതല്‍ 60,000 രൂപ ശമ്പളം വാങ്ങുന്നവരാണ് 3,000 രൂപയ്ക്ക് പകരം ആളുകളെവെച്ച് പഠിപ്പിക്കുന്നത്. ഇതിനായി ടി.ടി.സി കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന പുതിയ അധ്യാപികമാര്‍ ക്യൂ നില്‍ക്കുകയാണ്. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എ.ഇഒമാരും മറ്റും കണ്ടില്ലെന്ന്് നടിക്കുകയും കൂട്ടുനില്‍ക്കുകയുമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

പിലിക്കോട് പഞ്ചായത്ത്് പരിധിയില്‍ തന്നെ രണ്ട് സ്ഥാപനങ്ങൡ ആളെ വച്ച് പഠിപ്പിക്കുന്നുണ്ട്. പല സ്‌കൂളുകളിലും പി.ടി.എ ഉണ്ടെങ്കിലും അവര്‍ പറയുന്നത് പ്രധാന അധ്യാപരെക്കാള്‍ നല്ലത് പുതിയ കൂലി അധ്യാപകരാണെന്നും നന്നായി പഠിപ്പിക്കുന്നുണ്ടെന്നുമാണ്. സാധാരണയായി അധ്യാപകര്‍ ലീവെടുക്കുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെ വേണം പകരം ആളെ കണ്ടെത്താന്‍. എന്നാല്‍ ഇവിടെ സ്‌കൂളുകളില്‍ എല്ലാ അധികാരവും കയ്യിലെടുത്ത്് ലീവെടുക്കാതെ പേരിന് മാത്രം എത്തി കൈ നനയാതെ മീന്‍ പിടിക്കുകയാണ് പ്രധാന അധ്യാപകര്‍. ഇത്തരം അധ്യാപകരില്‍ പലരും അമ്പത് കഴിഞ്ഞവരായതില്‍ കൂടെജോലിചെയ്യുന്ന മറ്റു അധ്യാപകര്‍ പരാതി പറയാനും മടിക്കുന്നു.

കാഞ്ഞങ്ങാട്ട് സ്‌കൂളുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന അധ്യാപകന്‍ പോലും വര്‍ഷങ്ങളായി ആളെ വച്ച് പണിയെടുപ്പിക്കുകയാണെന്ന് നാട്ടുകാരുടെ പരാതി. കൂടാതെ  പരാതി പറഞ്ഞ നാല് അധ്യാപകരെ ഉന്നത സ്വാധീനത്തിലൂടെ സ്ഥലം മാറ്റിയെന്നും ആക്ഷേപമുണ്ട്. സ്‌കൂളിലെ മൈതാന നിര്‍മ്മാണത്തിന് വേണ്ടി കൊണ്ടുവന്ന എഴുപതോളം ലോഡ് മണ്ണ് മറിച്ച് കൊടുത്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിലെ മരം മുറി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

കാസര്‍കോട്, കുമ്പള തുടങ്ങി സ്ഥലങ്ങളിലെ പഠിപ്പിക്കാന്‍ തയ്യാറാകാത്ത മുപ്പതോളം അധ്യാപകരില്‍ പകുതിയോളം പേര്‍ എയ്ഡഡ് സ്‌കൂളില്‍ ജോലിചെയ്യുന്നവരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകരാണ് പകരക്കാരെവെച്ച് ജോലി ഭംഗിയാക്കുന്നത്.
പ്രധാനധ്യാപകര്‍ ഊരുചുറ്റുന്നു; പകരം കൂലിക്ക് ആളെവെച്ച് പഠിപ്പിക്കുന്നു

Keywords: School, Teacher, Kasaragod, Kerala, Salary, Dupe, Head Master, Job, Leave, Advertisement UK Traders

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL