city-gold-ad-for-blogger

പനയാലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്നു

ബേക്കല്‍: (www.kasargodvartha.com 21/07/2015) പനയാലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളിക്കര പെട്രോള്‍ പമ്പില്‍ ജീവനക്കാരനായ പനയാല്‍ മാപ്പിലങ്ങാട്ടെ കുമാരന്‍ നായരുടെ വീട്ടില്‍ നിന്നാണ് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുമാരന്‍ നായര്‍ രാവിലെ പതിവുപോലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് ഭാര്യയും മക്കളും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. വീടിന്റെ താക്കോല്‍ പുറത്തായിരുന്നു വെച്ചിരുന്നത്. ഭാര്യ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായി.

വിവരമറിഞ്ഞ് ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുമാരന്‍ നായരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പനയാലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്നു

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia