city-gold-ad-for-blogger

ജൈവനിലങ്ങള്‍ പരിശോധിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാല വിദഗ്ദ സംഘം

നീലേശ്വരം: (www.kasargodvartha.com 04/07/2015) നഗരസഭ നടപ്പാക്കുന്ന ജൈവനഗരം പദ്ധതിയുടെ ഭാഗമായി കണ്ടെത്തുന്ന തരിശ് നിലങ്ങള്‍ പരിശോധിച്ച് യോജിച്ച കൃഷിരീതികള്‍ നിര്‍ദ്ദേശിക്കുന്നതിന് സര്‍വകലാശാല ഡീന്‍ ഡോ.എം.ഗോവിന്ദന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം രൂപീകരിച്ചു. സോയില്‍ സയന്‍സ്, അഗ്രോണമി, സസ്യരോഗ പരിപാലനം എന്നീ ഡിപ്പാര്‍ട്ട് മെന്റ് തലവന്മാരും പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും അടങ്ങുന്നതാണ് സംഘം. ഓരോ സ്ഥലത്തെയും മണ്ണിന്റെ ജൈവഗുണം ശാസ്ത്രീയമായി കണക്കാക്കി ജൈവിക രീതി മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം സംഘം നഗരസഭക്ക് സമര്‍പ്പിക്കും.

ചിറപ്പുറത്ത് ആരംഭിക്കുന്ന ജൈവ കാര്‍ഷിക നഴ്‌സറിയുടെ ഉദ്ഘാടനത്തോടെ ജൈവയാത്ര ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജൈവയാത്രയില്‍ കണ്ടെത്തിയ തരിശ് നിലങ്ങളുടെ ഡാറ്റാ ബാങ്കിന്റെ പ്രകാശനവും നടക്കും.
ജൈവനിലങ്ങള്‍ പരിശോധിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാല വിദഗ്ദ സംഘം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia