city-gold-ad-for-blogger

കുണിയയില്‍ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായി

പെരിയ:  (www.kasargodvartha.com 29/07/2015) കുണിയയില്‍ 30 കാരിയായ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായതായി പരാതി. കുണിയ കപ്പണക്കാലിലെ ഷറഫുദ്ദീന്റെ ഭാര്യ റുഖിയയേയും ആറുവയസുകാരനായ മകന്‍ മുഹമ്മദ് ബിസ്‌റുദ്ദീനേയുമാണ് കഴിഞ്ഞദിവസംമുതല്‍ കാണാതായത്.

ഷറഫുദ്ദീനും കുടുംബവും കപ്പണക്കാലിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന ഷറഫുദ്ദീന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ റുഖിയ കുട്ടിയേയുംകൂട്ടി ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഇറങ്ങുകയും ഒരു ഓട്ടോയില്‍കയറി പോവുകയുമായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് ഉടമ ഇക്കാര്യം ഷറഫുദ്ദീനെ ഫോണിലൂടെ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുണിയയിലെത്തിയ ഷറഫുദ്ദീന്‍ പലയിടങ്ങളിലും ഭാര്യയേയും കുട്ടിയേയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. റുഖിയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഷറഫുദ്ദീന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുണിയയില്‍ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായി

Keywords : Missing, Kanhangad, Kerala, Housewife, Son, Kasaragod, Housewife and son goes missing.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia