city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 04/07/2015) ചെര്‍ക്കള കെ.കെ. പുറത്ത് കൂലിത്തൊഴിലാളിയായ ശ്രീധരന്‍ (45) എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. കൊലനടന്ന വീട്ടിലെ ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈവീട്ടില്‍ അവിവാഹിതനായ ശ്രീധരന് പുറമെ ശ്രീധരന്റെ പിതാവ് കൂലിത്തൊഴിലാളിയായ അംഗാര, 80 വയസ്സുള്ള മാതാവ് ഉമ്പിച്ചി, സഹോദരന്‍ പരേതനായ സഞ്ജീവയുടെ ഭാര്യ കൂലിത്തൊഴിലാളിയായ ലളിത, ലളിതയുടെ 18 വയസുള്ള മകന്‍ അശോകന്‍ എന്നിവരാണ് താമസം.

10 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ശ്രീധരന്റെ സഹോദരന്‍ സഞ്ജീവനെ പിതാവ് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ കുത്തികൊലപ്പെടുത്തിയിരുന്നു. ഈകേസില്‍ പിതാവ് അംഗാര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പിതാവിന്റെ പേരിലുണ്ടായിരുന്ന പെട്ടിക്കട നടത്തിയിരുന്നത് സഞ്ജീവനായിരുന്നു. ഈ പെട്ടിക്കടയ്ക്ക് ബാങ്ക്‌ലോണുണ്ടായിരുന്നു. ലോണടയ്ക്കാത്തതിന്റെ പേരില്‍ ഇവര്‍തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിതാവ് മകനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ജയില്‍ശിക്ഷ കഴിഞ്ഞുവന്ന അംഗാര കൂലിപ്പണിയെടുത്താണ് ജീവിച്ചുവരുന്നത്. ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള 75 സെന്റ് സ്ഥലത്തുനിന്നും 10 സെന്റ് സ്ഥലം ഒരാള്‍ക്ക് വില്‍പന നടത്തിയിരുന്നു. ഇതിന്റെ പണം സംബന്ധിച്ച് മരിച്ച ശ്രീധരന്‍ വീട്ടില്‍ കുഴപ്പമുണ്ടാക്കിയിരുന്നതായി വിവരമുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് ശ്രീധരനെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയനിലയില്‍ അശോകന്‍ കണ്ടെത്തിയത്. മാതാവുമാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. ചാണകം മെഴുകിയ സ്ഥലത്ത് രക്തംതളംകെട്ടികിടന്നിരുന്നു. അശോകന്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റുബന്ധുക്കള്‍ എത്തിയശേഷം കസേരയില്‍ഇരുത്തിയാണ് സഞ്ജീവനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ വെന്റ് ലോക്ക് ആശുപത്രിയിലും എത്തിച്ചത്. ഇവിടെവെച്ചാണ് ശനിയാഴ്ചപുലര്‍ച്ചെ ശ്രീധരന്‍ മരിച്ചത്.

കൊലപാതകം നടന്ന മുറി പോലീസ് പൂട്ടി കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. വൈകിട്ട് മകന്റെ നിലവിളി കേട്ടതായി കേള്‍വിക്കുറവുള്ള മാതാവ് ഉമ്പിച്ചി പറയുന്നുണ്ട്. സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനായി പോലീസ് പിതാവ് അംഗാരയേയും സഹോദരന്റെ ഭാര്യ ലളിതയേയും മകന്‍ അശോകനേയും ചോദ്യംചെയ്തുവരുന്നുണ്ട്. സംഭവം നടന്നഉടനെ വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല.

ശനിയാഴ്ച രാവിലെയോടെ അശോകനാണ് പോലീസിലെത്തി ശ്രീധരന്‍ മരിച്ചവിവരം പറഞ്ഞത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നാണ് വിദ്യാനഗര്‍ പോലീസ് പറയുന്നത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗലാപുരം ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മറ്റു സഹോദരങ്ങളായ രവി ചെറുവത്തൂരിലും ശശി മാങ്ങാടും സരോജിനി ഉദുമ ബാരയിലുമാണ് താമസം. സംഭവം നടന്ന വീട് ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസും സന്ദര്‍ശിച്ചു.
ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ചെര്‍ക്കളയിലെ കൊലപാതകത്തില്‍ ദുരൂഹത; ചോരപുരണ്ട ചിരവ ഒടിഞ്ഞനിലയില്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Murder, Assault, Attack, Police, Dead body, Cherkala, Murder-case, Postmortem, Conspiracy in murder of Sridharan, Advertisement Gents Image.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL