city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെകുറിച്ച് സൂചന

ചെര്‍ക്കള: (www.kasargodvartha.com 04/07/2015) ചെര്‍ക്കള കെ.കെ. പുറത്ത് വീട്ടിനകത്ത് കുത്തേറ്റ് യുവാവ് മരിച്ചു. കെ.കെ. പുറം എസ്.സി. കോളനിയിലെ അംഗാരയുടെ മകന്‍ ശ്രീധരന്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പാണ് സംഭവം.

ശ്രീധരനെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയ നിലയിലാണ് വീട്ടിനകത്ത് കണ്ടെത്തിയത്. ശ്രീധരന്റെ ജ്യേഷ്ഠന്റെ മകന്‍ സംഭവം കണ്ട് ഉടന്‍തന്നെ മംഗലാപുരം വെന്റ് ലോക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. ശ്രീധരനെ കുത്തിയ പ്രതിയെകുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു.

സംഭവം നടക്കുമ്പോള്‍ ശ്രീധരന്റെ വൃദ്ധമാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കേള്‍വി ശക്തിയില്ല. പിതാവ് അംഗാര കൂലിപ്പണിക്ക് പോയിരുന്നു. മരിച്ച ശ്രീധരനും കൂലിത്തൊഴിലാളിയാണ്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

ശ്രീധരനെ കുത്തിയ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോളനയിലെ മദ്യവില്‍പനക്കാരെകുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിവാഹിതനാണ് മരിച്ച ശ്രീധരന്‍.
ചെര്‍ക്കളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെകുറിച്ച് സൂചന

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Murder, Assault, Attack, Police, Dead body, Postmortem, Advertisement Malabar Wedding. 

ചെര്‍ക്കളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയെകുറിച്ച് സൂചന


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL