city-gold-ad-for-blogger
Aster MIMS 10/10/2023

കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

കാസര്‍കോട്: (www.kasargodvartha.com 01/06/2015) കളിചിരിയും വാദ്യമേളങ്ങളുടെ അകമ്പടിയുമായി പ്രവേശനോത്സവം വര്‍ണാഭമായി. ആഹ്ലാദ നിമിഷങ്ങളായിരുന്നു പ്രവേശനോത്സവത്തെ വേറിട്ട അനുഭവമാക്കി മാറ്റിയത്. ഘോഷയാത്രയായി സ്‌കൂളിലെത്തിയ കുരുന്നുകളെ മിഠായിയും മധുരപലഹാരവും നല്‍കിയാണ് അധ്യാപകരും പി.ടി.എ. കമ്മിറ്റിയും രക്ഷിതാക്കളും വരവേറ്റത്.

അക്ഷര ലോകത്തെത്തിയപ്പോള്‍ എല്ലാവര്‍ക്കും അത് പുത്തന്‍ അനുഭവമായി. പുതിയ കൂട്ടുകാരുമായും അധ്യാപകരുമായും അവര്‍ പെട്ടെന്ന് തന്നെ ഇണങ്ങിച്ചേര്‍ന്നു. ചിലര്‍ക്ക് അമ്മമാര്‍ കൂട്ടിരിക്കാത്തത് ആഹ്ലാദത്തിനോടൊപ്പം വേദനയും ഉളവാക്കി. അധ്യാപകര്‍ ബലൂണും മറ്റും നല്‍കിയാണ് ഒടുവില്‍ കുട്ടികളെ കൈയിലെടുത്തത്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മഴയുണ്ടായില്ല. അതു കൊണ്ടു തന്നെ കുട തുറക്കാന്‍ കുട്ടികള്‍ക്ക് അവസരവും ലഭിച്ചില്ല.
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ 'ആനയും'

മൊഗ്രാല്‍ പൂത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹീറോസ് വെള്ളൂര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരുക്കിയ ആനയാണ് കുട്ടികളെ വരവേറ്റത്. കിറ്റും, ബാഡ്ജും മധുര പലഹാരവും കുട്ടികള്‍ക്ക് സമ്മാനിച്ചു. ക്ലബ്ബ് അംഗമാണ് ആന വേഷമിട്ട് കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നത്.

ജില്ലാ പഞ്ചായത്ത് അംഗം ഫരീദാ സക്കീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മിസ്‌രിയ ഖാദര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി. ബി. അബ്ദുര്‍ റഹ് മാന്‍, പ്രിന്‍സിപ്പാള്‍ ലാലുകുമാര്‍, ഹെഡ് മാസ്റ്റര്‍ മഹാലിംഗേശ്വര്‍ രാജ്, പി.ടി.എ. വൈസ് പ്രസിഡണ്ട് ബി. എ. അബ്ബാസ്, മാഹിന്‍ കുന്നില്‍, കെ. അബ്ദുല്‍ ഹമീദ്, ഗിരീഷ് ബാബു, പി. ദീപേഷ് കുമാര്‍, പി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വന്തം പേരെഴുതിയ പ്ലേ കാര്‍ഡു വര്‍ണ്ണ ചിത്രങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തി. കരച്ചിലും പിണക്കവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ ആനയും സ്‌കൂളിലെ വര്‍ണ്ണ വിസമയവും കണ്ടപ്പോള്‍ ആഹ്ലാദത്തോടെ സ്മാര്‍ട്ടായി സ്മാര്‍ട്ട് ക്ലാസ് മുറികളിലേക്ക് നീങ്ങി.
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി എം.എസ്.എഫിന്റെ പ്രവേശനോത്സവം

മൊഗ്രാല്‍ പുത്തൂര്‍: പ്രവേശനോത്സവ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാതൃകയായി. കുന്നില്‍ ശാഖ എം.എസ്.എഫ് കമ്മിറ്റിയും ചങ്ങാതി കൂട്ടവുമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചത്.

പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ. ബി. കുഞ്ഞാമു ഹാജി കിറ്റ് എം.എസ്.എഫ് നേതാക്കളെ ഏല്‍പ്പിച്ചു. പിന്നീട് നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു. എം. എ. നജീബ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ബേക്കല്‍, കെ. ബി. അഷ്‌റഫ്, കെ. ബി. ഇബ്രാഹിം ഹാജി, എ. ആര്‍. മുഹമ്മദ് ശാഫി, ഹംസു മേനത്ത്, മാഹിന്‍ കുന്നില്‍, അഷ്‌റഫ് എടച്ചേരി, മുഹമ്മദ് കുന്നില്‍, കെ.എച്ച്. ഇര്‍ഫാന്‍, നസീര്‍, കെ. ബി. അബ്ദുല്ല കുഞ്ഞി,  അജാസ് വി. റഹ്മാന്‍, ഇന്‍ഷാഫ്, ഇ. കെ. സിദ്ദീഖ്, ജലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

 പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പൊയ്‌നാച്ചി: പനയാല്‍ നെല്ലിയടുക്കം ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഗസ്ത്യ കലാകായിക സാംസ്‌കാരിക വേദി എരോലിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എന്‍ കമലാക്ഷ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡണ്ട് വൈ. കൃഷ്ണദാസ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

വൈശാക് എരോല്‍, അമോഷ്, വിജയന്‍, സജിത്ത്, ബിജിത്ത്, കൃപേഷ്, രാഹുല്‍, സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വനജാഷി സ്വാഗതവും സാവിത്രി നന്ദിയും പറഞ്ഞു.
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളില്‍ പ്രവേശനോത്സത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോര്‍മിന്റെ സൗജന്യ പഠന കിറ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല വിതരണം ചെയ്യുന്നു
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


ആറങ്ങാടി കരീമുല്‍ ഇസ്ലാമിയ എ.എല്‍.പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം 
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


അണങ്കൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു 
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷ യാത്രക്ക് ഇ വൈ സി സി എരിയാല്‍ നല്‍കിയ സ്വീകരണത്തില്‍ അസീസ് കടപ്പുറം മധുരം നല്‍കുന്നു
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


മേലാങ്കോട്ട് എ.സി.കെ.എന്‍.എസ് ഗവ. യൂപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം

കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

ചെമ്പിരിക്ക ജി.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


എസ്.ഡി.പി.ഐ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

എസ്.ഡി.പി.ഐ. കുമ്പഡാജെ പഞ്ചായത്ത് ബെളിഞ്ച ബ്രാഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് ഹാരിസ് ഉദ്ഘാടനം ചെയ്തു. സുല്‍ഫിക്കര്‍, ഖലീല്‍, അഷ്‌റഫ്, സ്വാദിഖ്, ബദ്‌റുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം
കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി


സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു

ചെമ്പിരിക്ക: യുണൈറ്റഡ് ചെമ്പിരിക്കയുടെ ആഭിമുഖ്യത്തില്‍ ചെമ്പിരിക്ക യുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശിച്ച മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ ബാഗ് വിതരണം നടത്തി. ചടങ്ങ് വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. 

പിടിഎ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.കെ മുഹമ്മദ്കുഞ്ഞി, അമീര്‍ കല്ലംവളപ്പ്, നവാസ്, ഹക്കീം, മുഹമ്മദ്, കരീം, അറഫാത്ത്, നസീര്‍, പ്രഭാകരന്‍, കരുണന്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ബാഗ് വിതരണം നടത്തി.

ഹെഡ്മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.

കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

തുരുത്തി ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പഠനോപകരണ കിറ്റ് നല്‍കി

തുരുത്തി: പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ദിവസം തുരുത്തി എം.എം.എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുരുത്തി ഗ്രീന്‍ സ്റ്റാര്‍ ക്ലബ് നല്‍കുന്ന പഠനോപകരണ കിറ്റ് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി പ്രധാന അധ്യാപിക ഉഷാ കുമാരിയെ ഏല്‍പിച്ചു. 

മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി.എ.എം ഷാഫി, ടി.എം അബൂബക്കര്‍, ക്ലബ് ഭാരവാഹികളായ ശബീര്‍ ഐലന്റ്, റഷീദ് തുരുത്തി, അഷ്ഫാഖ് തുരുത്തി, സ്‌കൂള്‍ പി.ടി.എ പ്രതിനിധി സൈനുദ്ദീന്‍ ടി.എസ്, അഷ്‌റഫ് സ്റ്റാര്‍നെറ്റ്,  തുരുത്തി ശാഖ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് നിസാമുദ്ദീന്‍, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങളായ റോസമ്മ ടീച്ചര്‍, രാധ ടീച്ചര്‍, അബ്ദുല്‍ ഖാദര്‍ മാഷ്, അബൂബക്കര്‍ ടി.എച്ച്, ശ്രീവിദ്യ, ഷിനോ ജോര്‍ജ്, ജബ്ബാര്‍, ബിജു,  ഉഷാകുമാരി പി.വി, നജ്മുന്നിസ എന്നിവര്‍ പങ്കെടുത്തു.

കളിചിരിയുമായി പ്രവേശനോത്സവം വര്‍ണാഭമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL