city-gold-ad-for-blogger

കോഴിയങ്കക്കാര്‍ക്ക് പുതിയ താവളം: പെരിയയില്‍ പൊരിഞ്ഞ കോഴിയങ്കം; 3 മുളിയാര്‍ സ്വദേശികള്‍ പിടിയില്‍

പെരിയ: (www.kasargodvartha.com 29/06/2015) പെരിയ ചെങ്ങറ കോളനിക്ക് സമീപം പൊരിഞ്ഞ കോഴിയങ്കത്തിന് നേതൃത്വം നല്‍കുകയായിരുന്ന  മുളിയാര്‍ സ്വദേശികളായ മൂന്നംഗസംഘം പോലീസ് പിടിയിലായി. മുളിയാറിലെ ടി. കുമാരന്‍(50), സുരേഷ് റൈ(51), രാമചന്ദ്രന്‍(25) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം പെരിയ ചെങ്ങറ കോളനിക്ക് സമീപം കോഴിയങ്കത്തിന് ഒരു സംഘം നേതൃത്വം നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ 15 ഓളം പേര്‍ ഓടിരക്ഷപ്പെട്ടു. കുമാരന്‍ അടക്കമുള്ള മൂന്നംഗസംഘം പോലീസ് പിടിയിലാവുകയായിരുന്നു. 1660 രൂപയും 15 ഓളം കോഴികളും ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു.

ചെങ്ങറ കോളനിക്കടുത്ത് ആരുടേയും ശ്രദ്ധയില്‍പെടാത്ത ഭാഗത്ത് കോഴിയങ്കം സജീവമായിനടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്താണ് കോഴിയങ്കം പൊതുവേ നടക്കാറുള്ളത്. ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ കോഴിയങ്കക്കാര്‍ പെരിയയിലേക്ക് താവളം മാറ്റുകയായിരുന്നു. പോരുകോഴികളേയും കാസര്‍കോട്ട് നിന്നാണ് ഇവിടേക്ക് കടത്തുന്നത്. കോഴികളുടെ കാലില്‍ മൂര്‍ച്ചയേറിയ വാളുകള്‍കെട്ടി പോരടിപ്പിക്കുന്ന ഈ ക്രൂര വിനോദത്തിനെതിരെ പൊതുവേ പ്രതിഷേധമുണ്ട്.
കോഴിയങ്കക്കാര്‍ക്ക് പുതിയ താവളം: പെരിയയില്‍ പൊരിഞ്ഞ കോഴിയങ്കം; 3 മുളിയാര്‍ സ്വദേശികള്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia