ഡെങ്കിപ്പനി; കാസര്‍കോട്ട് ഒരാള്‍ കൂടി മരിച്ചു
Jun 14, 2015, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 14/06/2015) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. മുള്ളേരിയ നെച്ചിപ്പടുപ്പിലെ മോഹനന്‍ (മോഗു-28)ആണ് മരിച്ചത്. പനിയെതുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് വ്യക്തമായി.
പനി മൂര്‍ച്ഛിച്ചതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വെള്ളുങ്ങന്‍-ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു (ദുബൈ), വിനോദ്. ഇലക്ട്രീഷ്യനാണ് മോഹനന്‍.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കാഞ്ഞങ്ങാട് സ്വദേശിയും ഒരു ബദിയഡുക്ക സ്വദേശിയും നേരത്തെ മരിച്ചിരുന്നു. ജില്ലയില്‍ 68 പേര്‍ക്ക് ഡെങ്കിപ്പനിയും 70 പേര്‍ക്ക് മലമ്പനിയും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Fever, Death, Obituary, Mohanan, Mangalore Hospital, Dengue Fever, Treatment, Dengue fever; youth dies.
Advertisement:
പനി മൂര്‍ച്ഛിച്ചതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വെള്ളുങ്ങന്‍-ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു (ദുബൈ), വിനോദ്. ഇലക്ട്രീഷ്യനാണ് മോഹനന്‍.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കാഞ്ഞങ്ങാട് സ്വദേശിയും ഒരു ബദിയഡുക്ക സ്വദേശിയും നേരത്തെ മരിച്ചിരുന്നു. ജില്ലയില്‍ 68 പേര്‍ക്ക് ഡെങ്കിപ്പനിയും 70 പേര്‍ക്ക് മലമ്പനിയും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.








