city-gold-ad-for-blogger

സി.പി.സി.ആര്‍.ഐ. ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; കത്ത് പോലീസ് കണ്ടെടുത്തു

കാസര്‍കോട്: (www.kasargodvartha.com 15/06/2015) സി.പി.സി.ആര്‍.ഐ. ജീവനക്കാരനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം മടിക്കൈ ചാളക്കടവ് സ്വദേശിയും കാഞ്ഞങ്ങാട് ബല്ല കുറ്റിക്കാല്‍ അടമ്പിലയില്‍ താമസക്കാരനുമായ ഒ. രാമചന്ദ്രനെ (51)യാണ് ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയില്‍ മൃതദേഹം അയല്‍വാസികള്‍ കണ്ടത്.
മണിക്കൂറുകളോളം വാതില്‍ തുറക്കാത്തതും ഉയര്‍ന്ന ശബ്ദത്തില്‍ ടി.വി. പ്രവര്‍ത്തിപ്പിച്ചതിലും സംശയം തോന്നിയ അയല്‍വാസികള്‍ ജനല്‍ നീക്കി നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വിവരം പരിസരവാസികള്‍ പോലീസിലറിയിക്കുകയായിരുന്നു.

സി.പി.സി.ആര്‍.ഐ. ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; കത്ത് പോലീസ് കണ്ടെടുത്തുമുറിയില്‍ നിന്നും പോലീസ് ഒരു കത്ത് കണ്ടെടുത്തു. അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്‍ഡ് രവീന്ദ്രന്‍ സാറിനും ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ശ്രീധരന്‍ സാറിനും ഭാര്യയ്ക്കും കൊടുക്കാനായി കത്തുകള്‍ എഴുതി മേശ വലുപ്പില്‍ വെച്ചിട്ടുണ്ടെന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. ഇതു പ്രകാരം പോലീസ് നടത്തിയ പരിശോധനയില്‍ പോലീസ് രണ്ടു കുറിപ്പുകള്‍ കണ്ടെടുത്തു.

പണമിടപാടാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ എന്നുമാണ് കത്തില്‍ സൂച്ചിപ്പിച്ചിട്ടുള്ളത്. പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കത്തില്‍ സൂച്ചിപ്പിച്ചു.

അമ്മയെ ശരിക്ക് നോക്കണമെന്നും വീടു നിര്‍മ്മിച്ച വകയില്‍ അഞ്ചുലക്ഷം രൂപ കടമുണ്ടെന്നും ഇന്‍ഷുറന്‍സ് തുക കിട്ടുമ്പോള്‍ ആ കടം വീട്ടണമെന്നും ബാക്കിയുണ്ടാകുന്ന പണം നിങ്ങളെടുക്കണമെന്നുമാണ് ഭാര്യയ്ക്കുള്ള കത്തില്‍ പറയുന്നത്.

സി.പി.സി.ആര്‍.ഐയിലെ അറ്റന്‍ഡറാണ് രാമചന്ദ്രന്‍. കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് ഒരാഴ്ച മുമ്പാണ് രാമചന്ദ്രനും കുടുംബവും പോയത്. ഞായറാഴ്ചയാണ് രാമച്ന്ദരന്‍ തനിച്ച് ചൗക്കിയിലെത്തിയത്. ഭാര്യ: പത്മാവതി (ബള്ളൂരിലെ അംഗണ്‍വാടി അധ്യാപിക). മക്കള്‍: പ്രവീണ്‍, മിഥുന്‍. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സി.പി.സി.ആര്‍.ഐ. ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; കത്ത് പോലീസ് കണ്ടെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Police, CPCRI, suicide, General Hospital, Mortuary, Hanged, CPCRI worker found dead hanged.

സി.പി.സി.ആര്‍.ഐ. ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; കത്ത് പോലീസ് കണ്ടെടുത്തു


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia