ആരാധനാലയം അശുദ്ധമാക്കിയ കേസിലെ പ്രതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് 6 പേര്‍ക്കെതിരെ കേസ്
Jun 23, 2015, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 23/06/2015) ആരാധനാലയം അശുദ്ധമാക്കിയ കേസിലെ പ്രതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചൂരിയിലെ 25 കാന്റെ പരാതിയിലാണ് അക്ഷയ്, തേജസ്, കുട്ടന്‍ കണ്ടാലറിയാവുന്ന മറ്റു മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ പാറക്കട്ട റോഡിലൂടെ നടന്നുപോകുമ്പോള്‍ സംഘം തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് യുവാവ് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ പാറക്കട്ട റോഡിലൂടെ നടന്നുപോകുമ്പോള്‍ സംഘം തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് യുവാവ് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.