കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എക്സ്റേ മെഷീന് സ്ഥാപിക്കും
May 6, 2015, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുതിയ എക്സ്റേ മെഷീന് സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സിടി സ്കാന്‍ സ്ഥാപിക്കുന്നതിന് വിപ്രൊ ജി.ഇ ഹെല്‍ത്ത്കെയര്‍ കൊച്ചി എന്ന സ്ഥാപനത്തിന് സ്പ്ലൈ ഓര്‍ഡര്‍ നല്കി.
ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഈ കമ്പനി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒരു എക്സ്റേ മെഷീന് നല്‍കും. ഇത് സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുണ്ടായ രോഗബാധിതര്‍, ആര്‍എസ്ബിവൈ കാര്‍ഡുളളവര്‍, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് എക്സ്റേ തുക തിരികെ നല്‍കുന്നുണ്ട്.

Keywords : Kasaragod, Kerala, General-hospital, Development project, Health, X-ray Machine.