city-gold-ad-for-blogger

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ്. ഒരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 04/05/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് യു.ഡി.എഫ്. ഒരുങ്ങി. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കാസര്‍കോട് വനിതാ ഭവനില്‍ചേര്‍ന്ന ജില്ലാ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ തെരഞ്ഞെടുപ്പിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു.

വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കും. നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. മെയ് 10ന് മൂന്ന് മണിക്ക് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ മുസ്‌ലിം ലീഗ് ഓഫീസിലും 11 ന് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ മൂന്ന് മണിക്ക് ലീഗ് ഓഫീസിലും  15 ന് മൂന്ന് മണിക്ക് ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ഡലം മൂസ്‌ലിം ലീഗ് ഓഫീസിലും ചേരും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ്. ഒരുങ്ങി

15 ന് 10 മണിക്ക് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷനും മൂന്ന് മണിക്ക് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനും ചേരും. കണ്‍വെന്‍ഷനുകളില്‍ ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ സംബന്ധിക്കും. കാസര്‍കോട് മണ്ഡലം യു.ഡി.എഫ്. കണ്‍വീനറായി ബാലകൃഷ്ണ വോര്‍കുഡ്‌ലുവിനെ തെരഞ്ഞെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്. പ്രവര്‍ത്തനം ശക്തമാക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ വിജയ സാധ്യത സംബന്ധിച്ച് പഠനം നടത്തും. പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡുകളിലെ ഡിവിഷനുകളില്‍ വിജയ സാധ്യത പഠനം നടത്തി റിപോര്‍ട്ട് ചെയ്യാന്‍ മണ്ഡലം കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന യു.ഡി.എഫ്. കമ്മിറ്റി നടത്തുന്ന ഉത്തര മേഖല ജാഥക്ക് മെയ് 25 ന് കാസര്‍കോട് ജില്ലയില്‍ സ്വീകരണം നല്‍കും. രാവിലെ 10 മണിക്ക് തൃക്കരിപ്പൂരിലും 12 മണിക്ക് കാഞ്ഞങ്ങാട്ടും രണ്ട് മണിക്ക് ഉദുമയിലും മൂന്ന് മണിക്ക് ഉപ്പളയിലും സ്വീകരണം ഒരുക്കും. നാല് മണിക്ക് ചെര്‍ക്കള ജംഗ്ഷനില്‍ സമാപിക്കും. എല്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ജില്ലയിലുടനീളം വാര്‍ഡ് തലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasar agod, Kerala, UDF, Meet, Election, Congress, Muslim League, Cherkalam Abdulla. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia