city-gold-ad-for-blogger

കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

കീഴൂര്‍: (www.kasargodvartha.com 09/05/2015) കീഴൂരില്‍ കളനാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം. ക്ഷേത്രത്തിലെ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത മോഷ്ടടാക്കള്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറക്കുന്ന ശബ്ദം കേട്ട് ജീവനക്കാരനായ രാജീവന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകായയിരുന്നു.

ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നതിന് തൊട്ടു മുമ്പ് ക്ഷേത്രത്തിന് സമീപത്തെ ശാസ്താ ഹോട്ടലിലും കവര്‍ച്ച നടന്നിരുന്നു. വീടും ഹോട്ടലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇവിടെ ഹോട്ടല്‍ ഉടമ ലക്ഷ്മി നാരായണ ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ ബാത്ത്‌റൂം പുറത്തുനിന്നും പൂട്ടി 6,000 രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

ക്ഷേത്രത്തിലെ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ആദ്യം തന്നെ കവര്‍ച്ചക്കാര്‍ തട്ടിയെടുത്തത് സംഭവം പോലീസിനെയോ നാട്ടികാരെയോ വിളിച്ചറിയിക്കാതിരിക്കാനായിരുന്നുവെന്നാണ് സംശയിക്കുന്നത്. കവര്‍ച്ച നടന്ന വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. ഇവിടെ നിന്നും ഒരു പിക്കാസും കമ്പിപ്പാരയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് നായയും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി.

പോലീസ് നായ റെയില്‍വേ സ്‌റ്റേഷന്‍ വരെ ഓടിയ ശേഷം അവിടെ കറങ്ങി തിരിച്ചുവരികയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഭണ്ഡാരം കുത്തിത്തുറന്നെങ്കിലും അതിനകത്തെ പണം മോഷ്ടാക്കള്‍ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വന്‍ കവര്‍ച്ചാ സംഘം തമ്പടിച്ചതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. കാസര്‍കോട് തായലങ്ങാടിയിലെ സഹകരണ ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇവിടെയും സെക്യൂരിറ്റി ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് മോഷണം വിഫലമാക്കിയത്. ഇതു കൂടാതെ കാസര്‍കോട്ടെയും പരിസരങ്ങളിലെയും നിരവധി വീടുകളിലും ഒരു മാസത്തിനുള്ളില്‍ കവര്‍ച്ച നടത്തി ലക്ഷങ്ങളുടെ ആഭരണം കവര്‍ന്നിരുന്നു.

Photo: Sali Kizhur

കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു
കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു
കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു
കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia