city-gold-ad-for-blogger
Aster MIMS 10/10/2023

അങ്ങനെ കാസര്‍കോട്ടെ ഒരു മോഷണ കേസ് പോലീസ് തെളിയിച്ചു; അറസ്റ്റിലായത് കുപ്രസിദ്ധ മോഷ്ടാവ്

കാസര്‍കോട്: (www.kasargodvartha.com 25/05/2015) ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാഴ്ത്തിയ കാസര്‍കോട്ടെ കവര്‍ച്ചാ പരമ്പരയ്ക്ക് തടയിട്ടു കൊണ്ട് ഒരു മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ട്രാഫിക് ജംഗ്ഷന് സമീപത്തെ എക്‌സൈല്‍ മൊബൈല്‍ കടയില്‍ നിന്നും മൂന്നു മൊബൈലും ഒരു ലാപ്‌ടോപും കവര്‍ച്ച ചെയ്ത കേസിലെ പ്രതി പെരിയ ആയംപാറയിലെ ഇ. ഹബീബി (22)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

തൊണ്ടിമുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒരു മൊബൈല്‍ കടയില്‍ നിന്നും കാഞ്ഞങ്ങാട്ടെ മറ്റൊരു മൊബൈല്‍ കടയില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കാസര്‍കോട് ടൗണില്‍ വെച്ചാണ് ഹബീബിനെ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് സി.ഐ. പി.കെ സുധാകരന്‍, ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പി.വി രാജന്‍, അഡീ. എസ്.ഐമാരായ മോഹനന്‍, ആദം ഖാന്‍, വിപിന്‍ കുമാര്‍, സി.ഡി. പാര്‍ട്ടി അംഗങ്ങള്‍, എസ്.ഐ. ഫിലിപ്പ്, പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നാരായണന്‍, ബാലകൃഷ്ണന്‍, ലക്ഷ്മി നാരായണന്‍, എസ്.പിയുടെ ഷാഡോ പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ ഹബീബ് എറണാകുളത്തും ഒറ്റപ്പാലത്തും രണ്ട് കവര്‍ച്ചാക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ മൊബൈല്‍ കടയില്‍ നടന്ന കവര്‍ച്ചാകേസില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഒറ്റപ്പാലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒറ്റയ്ക്ക് അഴിമുറിച്ച് നടത്തിയ കവര്‍ച്ചാ കേസില്‍ വിചാരണ നേരിടുകയാണ്. ഇതിനിടയിലാണ് കാസര്‍കോട്ടെ മൊബൈല്‍ കടയില്‍ കവര്‍ച്ച നടത്തിയത്.

കൊറക്കോട് ബിലാല്‍ നഗറിലെ മുഹമ്മദ് സൂപ്പിയുടെ ഉടമസ്ഥതയിലുള്ള എക്‌സെല്‍ കടയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് രാത്രിയാണ് കവര്‍ച്ച നടന്നത്. ഓടുകള്‍ ഇളക്കിമാറ്റിയാണ് ഹബീബ് മോഷണം നടത്തിയത്. ഇതേ കടയില്‍ ഇതിനു മുമ്പും കവര്‍ച്ച നടന്നിരുന്നു.
അങ്ങനെ കാസര്‍കോട്ടെ ഒരു മോഷണ കേസ് പോലീസ് തെളിയിച്ചു; അറസ്റ്റിലായത് കുപ്രസിദ്ധ മോഷ്ടാവ്

അങ്ങനെ കാസര്‍കോട്ടെ ഒരു മോഷണ കേസ് പോലീസ് തെളിയിച്ചു; അറസ്റ്റിലായത് കുപ്രസിദ്ധ മോഷ്ടാവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL