കഞ്ചാവ് മാഫിയ തമ്പടിച്ചു; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ്
May 8, 2015, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 08/05/2015) കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കഞ്ചാവ് മാഫിയ തമ്പടിച്ചതോടെ പോലീസ് ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ പ്രത്യേക താല്പര്യപ്രകാരം എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
കാസര്‍കോട് ട്രാഫിക് സി.ഐ. രമേശനാണ് ട്രാഫിക് എയ്ഡ്പോസ്റ്റിന്റെ മേല്‍നോട്ടം. കാസര്‍കോട് റെയില്‍വേ സറ്റേഷന് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
മുമ്പ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ ട്രാഫിക് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നു. ഇതേസ്ഥലത്തുതന്നെയാണ് ഇപ്പോള്‍ വീണ്ടും ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.