city-gold-ad-for-blogger
Aster MIMS 10/10/2023

നാല് വയസുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത

ബേക്കല്‍: (www.kasargodvartha.com 23/05/2015) നാല് വയസുകാരിയായ പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 45 കാരന്‍ ഉപദ്രവിച്ചതായുള്ള പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം സംഭവത്തില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

തൊട്ടടുത്ത് താമസിക്കുന്ന കുട്ടിയേയാണ് ഉപദ്രവിച്ചതായി പരാതിയുയര്‍ന്നത്. അതേ സമയം പ്രതിയാക്കപ്പെട്ടയാളുടെ ഭാര്യയോട് പെണ്‍കുട്ടിയുടെ 15 വയസുള്ള സഹോദരന്‍ മോശമായ പെരുമാറിയ സംഭവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ സംഭവം വഴിതിരിച്ചുവിടുന്നതിന് വേണ്ടിയാണ് നാലു വയസുകാരിയെ ഉപദ്രവിച്ചതായുള്ള പരാതി ഉരിത്തിരിഞ്ഞതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ വൈദ്യപരിശോധന നടത്തിയാല്‍ ഉപദ്രവം നടന്നതായി വ്യക്തമായാല്‍ കസ്റ്റഡിയിലുള്ള പ്രതിയെ അറസ്റ്റു ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുട്ടിയില്‍ നിന്നും വനിതാ പോലീസിന്റെ സഹായത്തോടെ മൊഴിയെടുക്കും.
നാല് വയസുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL