city-gold-ad-for-blogger

പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കള്‍ക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം; 2 പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 02/04/2015) പോക്കറ്റടിയെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ മൂന്നംഗ സംഘം ട്രെയിനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു. മൂക്കൂട് ചേറ്റുകുണ്ടിലെ റംഷി (23), ചിത്താരിയിലെ റിയാസ് (22) എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ റെയില്‍വെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കള്‍ക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം; 2 പേര്‍ കസ്റ്റഡിയില്‍
പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കള്‍ക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം; 2 പേര്‍ കസ്റ്റഡിയില്‍മംഗളൂരു റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളെ മൂന്നംഗം സംഘം പോക്കറ്റടിക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ട്രെയിന്‍ പുറപ്പെട്ടതിനാല്‍ യുവാക്കള്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ കാസര്‍കോട്ടേക്ക് തിരിച്ചു. പോക്കറ്റടിക്കുന്നത് യുവാക്കള്‍ കണ്ടകാര്യം സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതോടെ മൂവര്‍ സംഘം യുവാക്കളുടെ പിന്നാലെ ട്രെയിനില്‍ കയറി. ട്രെയിന്‍ അല്‍പദൂരം പിന്നിട്ടപ്പോള്‍ അടുത്തെത്തിയ പോക്കറ്റടി സംഘം യുവാക്കളോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിങ്ങളല്ലേ നേരത്തെ പ്ലാറ്റ്‌ഫോമില്‍ കിടന്നയാളെ പോക്കറ്റടിച്ചതെന്ന് യുവാക്കള്‍ ചോദിച്ചു. ഇതിന്റെ വിരോധത്തില്‍ മൂവര്‍ സംഘം യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതില്‍ റംഷിയുടെ കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തു.

പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കള്‍ക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം; 2 പേര്‍ കസ്റ്റഡിയില്‍സംഭവ സമയത്ത് ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷന്‍ എത്തുമ്പോഴേക്കും മൂവര്‍ സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരും ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദനമേറ്റ യുവാക്കളും മറ്റു യാത്രക്കാരും വിവരം റെയില്‍വെ പോലീസിനെയും ആര്‍.പി.എഫിനെയും അറിയിക്കുകയും ഉടന്‍ പിടികൂടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തവരെ റെയില്‍വെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Train, Youth, Hospital, Injured, Custody, Railway, Ramshi, Riyas. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia