വലിയപറമ്പ് മാടക്കാല്‍ വാര്‍ഡ് യു ഡി എഫും പടന്ന അഴിത്തല വാര്‍ഡ് എല്‍ ഡി എഫും നിലനിര്‍ത്തി
Apr 9, 2015, 11:06 IST
പടന്ന: (www.kasargodvartha.com 09/04/2015) വലിയപറമ്പ് മാടക്കാല്‍ വാര്‍ഡ് യു ഡി എഫും പടന്ന അഴിത്തല-ഓരി വാര്‍ഡ് എല്‍ ഡി എഫും നിലനിര്‍ത്തി. വാശിയേറിയ മത്സരം നടന്ന വലിയപറമ്പ് പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മാടക്കാലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ. സുഹറ 84 വോട്ടുകള്‍ക്കു വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര പി.വി ബിന്ദുലേഖയെയാണു പരാജയപ്പെടുത്തിയത്. ആകെ പോള്‍ചെയ്ത 840 വോട്ടില്‍ സുഹറയ്ക്ക് 462 വോട്ടും ബിന്ദുലേഖയ്ക്ക് 378 വോട്ടുമാണു ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ വലിയപറമ്പ് പഞ്ചായത്തു ഹാളില്‍ നടന്ന വോട്ടെണ്ണല്‍ ഒമ്പത് മണിയോടെ പൂര്‍ത്തിയായി. നേരത്തെ വിജയിച്ചിരുന്ന യു ഡി എഫ് സ്ഥാനാര്‍ഥി മെട്ടമ്മല്‍ ബേബിക്ക് 17 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. യു ഡി എഫ് ഭരണം നടത്തിവന്നിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന കെ. സിന്ധുവിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു അനുകൂലമായി വോട്ടുചെയ്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയില്‍ ബേബിയെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയ ഒഴിവിലാണു ഉപതെരഞ്ഞെടുപ്പു നടന്നത്.
നിലവില്‍ വലിയപറമ്പ് പഞ്ചായത്ത് എല്‍ ഡി എഫ് ആണു ഭരിക്കുന്നത്. മാടക്കാല്‍ ഉപതെരഞ്ഞെടുപ്പു വിജയത്തോടെ ഇപ്പോഴത്തെ കക്ഷിനില യു ഡി എഫിനും ഏഴും എല്‍ഡിഎഫിന് ആറുമാണ്. ഇതോടെ വീണ്ടും പഞ്ചായത്തു ഭരണം യു ഡി എഫിന് ലഭിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്.
പടന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അഴിത്തലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി വി വത്സല 390 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി വി ശോഭയെയാണ് വത്സല പരാജയപ്പെടുത്തിയത്. ആകെ 667 വോട്ടാണ് പോള്‍ ചെയ്തത്. വത്സലയ്ക്ക് 497 വോട്ടും ശോഭനയ്ക്ക് 107 വോട്ടും ബി ജെ പിയിലെ കെ പി രുഗ്മിണിക്ക് 63 വോട്ടുമാണ് ലഭിച്ചത്. ഒന്നാം വാര്‍ഡ് അംഗമായിരുന്ന കെ പി റിജുവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Keywords: Padanna, Valiyaparamba, Kasaragod, Kerala, by-election, UDF, LDF, K. Suhara, C.V. Vathsala.