city-gold-ad-for-blogger

ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്തിയ 24 തേക്ക് വാതിലും 64 ജനാല ഫ്രെയിമും പിടികൂടി

മഞ്ചേശ്വരം: (www.kasargodvartha.com 25/04/2015) ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്തുകയായിരുന്ന 24 തേക്ക് വാതിലും 64 ജനാല ഫ്രെയിമും പിടികൂടി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും കടത്തിയ മരഉരുപ്പിടികളാണ് വാണിജ്യ നികുതി വിഭാഗം പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വെട്ടിച്ചാണ് മരഉരുപ്പടികള്‍ കടത്തിയത്.


കോഴിക്കോട്ടേക്കാണ് ഇവ കൊണ്ടുപോകുന്നതെന്നാണ് ലോറി ഡ്രൈവര്‍ വെളിപ്പെടുത്തിയത്. വാണിജ്യ നികുതി അസി. കമ്മീഷണര്‍ പി.വി. പ്രദീപ് കുമാര്‍, ഓഫീസര്‍ എ. കൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ജിബിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നികുതി വെട്ടിച്ച് കടത്തിയ മരഉരുപ്പടികള്‍ പിടികൂടിയത്.

പിടികൂടിയ മരഉരുപ്പിടികള്‍ക്ക് 1,30,000 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുത്തതായി വാണിജ്യ നികുതി അസി. കമ്മീഷണര്‍ അറിയിച്ചു.

ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്തിയ 24 തേക്ക് വാതിലും 64 ജനാല ഫ്രെയിമും പിടികൂടി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, Manjeshwaram, Check-post, Sales Tax officers, Assistant Commissionaire P.V. Pradeep Kumar, Smuggling of valuable furniture; lorry seized.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia