സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് പോയ വ്യാപാരിയെ കാണാതായി
Apr 17, 2015, 10:50 IST
ചെര്‍ക്കള: (www.kasargodvartha.com 17/04/2015) സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് പോയ വ്യാപാരിയെ കാണാതായതായി പരാതി. ബേവിഞ്ചയില്‍ അനാധിക്കട നടത്തുന്ന ന്യൂബേവിഞ്ചയിലെ കുന്നില്‍ ജലീലി (38) നെയാണ് കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ന്യൂബേവിഞ്ചയിലെ മസ്ജിദു റഹ് മ പള്ളിയില്‍ സുബ്ഹി നമസ്കാരത്തിന് പോയതായിരുന്നു ജലീല്‍.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ശേഷം ഉസ്താദ് പള്ളിയില്‍ നിന്ന് പോകുന്നത് വരെ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നു. പിന്നീട് ഏറെ വൈകിയിട്ടും വീട്ടിലെത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിയുന്നത്. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ പള്ളിയുടെ വാതിലും ജനാലകളുമെല്ലാം അടച്ച നിലയിലാണ് കണ്ടെത്തിയത്.
ദുരൂഹസാഹചര്യത്തില്‍ വ്യാപാരിയെ കാണാതായതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
പെന്ഷന് പ്രായം വീണ്ടും വര്‍ധിപ്പിക്കുമോ? തീരുമാനം അറിയാന്‍ ജീവനക്കാര്‍ ദിവസങ്ങളെണ്ണുന്നു
Keywords: Cherkala, Kasaragod, Kerala, Missing, Masjid, Police, Investigation, Complaint, Vidyanagar Police, Man goes missing.
Advertisement: