city-gold-ad-for-blogger
Aster MIMS 10/10/2023

എല്‍ഡിഎഫ് ഉപരോധത്തില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 22/04/2015) ബാര്‍ കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജി വെക്കണമെന്നാവിശ്യപ്പെട്ടും  വനിത എംഎല്‍എമാരെ അപമാനിച്ച ഭരണപക്ഷ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് നടത്തിയ ഉപരോധത്തില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ ആറ് മണിമുതല്‍ തന്നെ പ്രവര്‍ത്തകര്‍ കലക്ടറേറ്റിന്റെ മുഴുവന്‍ കവാടങ്ങളും ഉപരോധിച്ചിരുന്നു. എല്ലാ ജില്ലാകളിലും നടത്തുന്ന കളക്ടേറ്റ് ഉപരോധത്തോടൊപ്പം സെക്രട്ടറിയേറ്റ് ഉപരോധവും എല്‍ഡിഎഫ് സംഘടിപ്പിച്ചിട്ടുണ്ട്.

ഉപരോധത്തെ തുടര്‍ന്ന് കാസര്‍കോട് കലക്ടറേറ്റിലേയും തൊട്ടടുത്ത ജില്ലാ പഞ്ചായത്തിലേയും ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് സിഐ പി കെ സുധകരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കല്‌ക്ടേറ്റിന് കാവല്‍ ഏര്‍പെടുത്തിയുരന്നു. ഉപരോധസമരം 10.30 മണിയോടെ കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. രാവിലെ മുതല്‍ നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ വിദ്യാനഗറിലെത്തിയിരുന്നു. ഉപരോധത്തിനെത്തിയവരുടെ വാഹനങ്ങളുടെ ബാഹുല്ല്യം കാരണം ദേശീയ പാതയില്‍ ഗതാഗത തടസവും ഉണ്ടായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎന്‍എല്‍ പ്രവര്‍ത്തകരും ഉപരോധത്തിന് എത്തിയിരുന്നു.
എല്‍ഡിഎഫ് ഉപരോധത്തില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL