city-gold-ad-for-blogger

ലിയാഖത് സഹോദരന്‍ ഇര്‍ഷാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ശസ്ത്രക്രിയ നടത്തിയ പാട് കണ്ട്

കാസര്‍കോട്: (www.kasargodvartha.com 30/04/2015) പതിനായിരങ്ങളുടെ ജീവനെടുത്ത നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച സ്വന്തം സഹോദരന്‍ ഡോ. ഇര്‍ഷാദിന്റെ മൃതദേഹം സഹോദരന്‍ ലിയാഖത് തിരിച്ചറിഞ്ഞത് മുമ്പ് നടത്തിയ ശസ്ത്രക്രിയയുടെ പാട് കണ്ടാണെന്ന് ലിയാഖത് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ലിയാഖതും മരിച്ച ഡോ. ദീപകിന്റെ സഹോദരി ഭര്‍ത്താവും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഡോ. ഇര്‍ഷാദും ഡോ. ദീപകും മരിച്ചതായുള്ള വിവരം അറിഞ്ഞിരുന്നു.

മൃതദേഹം തിരിച്ചറിയാനായി മോര്‍ച്ചറിയിലേക്ക് ചെന്നപ്പോള്‍ ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഡോ. ദീപകിന്റെ മൃതദേഹം രണ്ടായി പിളര്‍ന്ന നിലയിലായിരുന്നു. ഇര്‍ഷാദിന്റെ മുഖത്ത് കാര്യമായ പരിക്കുണ്ടായിരുന്നു. മുമ്പ് നടത്തിയിരുന്ന നെഞ്ചിലെ ശസ്ത്രക്രിയയുടെ പാട് കണ്ടാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഉറപ്പിച്ചത്.

പിന്നീട് പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് കണ്ടതോടെ സ്‌നേഹനിധിയായ സഹോദരന്റെ മരണം ലിയാഖതിന് ബോധ്യപ്പെടുകയായിരുന്നു. ഒരുവേള മനസ് നിയന്ത്രണാതീതമായി. മൃതദേഹം തിരിച്ചറിഞ്ഞയുടനെ അടുത്ത ബന്ധുവിനെ വിവരമറിയിച്ചു. ഇതിനു ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മലയാളത്തിലെ നേപ്പാളിലുണ്ടായിരുന്ന ഒരു പ്രമുഖ ചാനലിന്റെ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ചാനല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നത്.

ഡോ. ഇര്‍ഷാദും ഡോ. ദീപകും റെഡ്‌ക്രോസിന്റെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണെന്ന റിപോര്‍ട്ടുകള്‍ അവിടെയെത്തിയപ്പോള്‍ തന്നെ ശരിയല്ലെന്ന് ബോധ്യപ്പെട്ടു. എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ സഹോദരനും സുഹൃത്തായ ഡോ. ദീപകും മരിച്ചതായുള്ള ആദ്യ സൂചന ലഭിച്ചത്. ദുബൈയില്‍ എഞ്ചനീയറായ ലിയാഖത് പറയുന്നു. ലിയാഖതിനും കുടുംബത്തിനും താങ്ങാനാവുന്നതിലും അപ്പുറമാണ് ഇര്‍ഷാദിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതം.

ലിയാഖത് സഹോദരന്‍ ഇര്‍ഷാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ശസ്ത്രക്രിയ നടത്തിയ പാട് കണ്ട്



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പെണ്ണൊരുമ്പെട്ടാല്‍! നൂറോളം പുരുഷന്മാരുമായി സെക്‌സിലേര്‍പ്പെടാനെത്തുന്ന സുന്ദരിയുടെ വീഡിയോ

Keywords: Kasaragod, Kerala, Deadbody, Dr. Irshad, Dubai, Engineer, Liyaqath, Nepal Earthquake, How Liyaqath identified brother Irshad's dead body?.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia