ശക്തമായ കാറ്റും മഴയും; കുമ്പളയില്‍ തെങ്ങും മരവും വീണ് 5 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 20, 2015, 13:00 IST
കുമ്പള: (www.kasargodvartha.com 20/04/2015) ശക്തമായ കാറ്റിലും മഴയിലും കുമ്പളയില്‍ തെങ്ങും മരവും കടപുഴകി വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച സന്ധ്യയ്ക്കാണ് ശക്തമായ കാറ്റിലും മഴയിലും തെങ്ങും മരവും കടപുഴകി വീണത്. കുമ്പള ആശുപത്രി റോഡിലെ അന്തൂസ് കോളനിയിലെ തെങ്ങാണ് കടപുഴകി വീണത്. കുമ്പളയില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന അബ്ദുല്ലയും കുടുംബവും താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സിന് മുന്നിലെ തെങ്ങാണ് കടപുഴകിയത്. ഇവിടെ മൂന്ന് വൈദ്യുതി പോസ്റ്റ് തകര്‍ന്നു.
കുട്ടികള്‍ സംഭവസമയം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. തെങ്ങുവീണപ്പോള്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലാണ് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാതിരുന്നത്. സീതിക്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതാണ് വാടകക്വാര്‍ട്ടേഴ്‌സ്.
ദേശീയപാതയില്‍ മാവിനക്കട്ടയില്‍ മരം കടപുഴകിവീണും രണ്ടു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കുമ്പളയിലും പരിസരങ്ങളിലും വൈദ്യുതി ബന്ധം രാത്രി മുഴുവന്‍ വിച്ഛേദിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെയോടെയാണ് ചില ഭാഗങ്ങളില്‍ മാത്രം വൈദ്യുതി ബന്ധം പുന:സ്ഥാപിക്കപ്പെട്ടു.
അതേ സമയം സീതാംഗോളി മുഗുവിലെ സീതിഹാജിയുടെ വീടിന്റെ മേല്‍കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. ഓടുകള്‍ പറന്നു പോയി. സീതാംഗോളിയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം താറുമാറായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: ജിസിസി ജോയിന്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് അബൂദാബിയില്‍
Keywords: Kasaragod, Kerala, Rain, Kumbala, Heavy Rain, Electric Post, Seethangoli, Heavy Summer Rain in Kasaragod.
Advertisement: