ഉദുമ പള്ളത്ത് കാര്‍ മീന്‍ കൊണ്ടുപോവുകയായിരുന്ന ഓട്ടോയിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
Apr 13, 2015, 11:41 IST
ഉദുമ: (www.kasargodvartha.com 13/04/2015) ഉദുമ പള്ളത്ത് കാര്‍ മീന്‍ കൊണ്ടുപോവുകയായിരുന്ന ഓട്ടോയിലിടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടം. മീന്‍കയറ്റി പോവുകയായിരുന്ന കെ.എല്‍. 14 ഡി. 5169 നമ്പര്‍ ഓട്ടോ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മീന്‍ റോഡില്‍ വീണ് ചിതറി. സംഭവം കണ്ട നാട്ടുകാരാണ് പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട്ട ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
Also Read:
Keywords: Udma, Pallam, Kasaragod, Kerala, Car Accident, Auto Accident, Injured, Driver, Car hits auto rickshaw.
Advertisement: