city-gold-ad-for-blogger

പാല്‍ കൊടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നും 11 മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു

മംഗളൂരു: (www.kasargodvartha.com 23/04/2015) പാല്‍ കൊടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നും 11 മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. മംഗളൂരു കാന്ത്‌ലൂരില്‍ ബുധനാഴ്ചയാണ് സംഭവം. സര്‍ഫറാസ്-ഷായിസ്ത ദമ്പതികളുടെ മകന്‍ സിറാജ് ആണ് മരിച്ചത്. കിണറ്റിനരികില്‍ വെച്ച് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ കിണറിന്റെ ചുറ്റുമതിലിൽ ഇരുത്തിയിരുന്നു. അബദ്ധത്തില്‍ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ മാതാവ് കീണറ്റിലേക്ക് ചാടി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനേയും മാതാവിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് കുഞ്ഞ് മരിക്കുകയായിരുന്നു. സര്‍ഫ്രാസ് ദുബൈയിലാണ്. ഭാര്യയും കുട്ടിയും മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം.

പാല്‍ കൊടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നും 11 മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മൊബൈല്‍ഫോണ്‍ വരുത്തുന്ന വിനകള്‍ ഇവയൊക്കെയാണ്: വൈറലായ ആനിമേഷന്‍ വീഡിയോ കാണാം

Keywords:  In a heart-rending incident reported late evening on Wednesday April 22, a 11-month-old baby boy died after accidentally falling into a well while being fed by his mother. The tragic incident took place near Rama Mandir at Kandlur. The deceased baby is identified as Sheraj, son of Shaista and Sarfaraz. His mother who jumped into the well to save him was rescued.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia