city-gold-ad-for-blogger
Aster MIMS 10/10/2023

മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം മര്‍ദിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/03/2015) മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. കണ്ണൂര്‍ മാട്ടുലിലെ സി.എം. മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ ദാരിമി (28), കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റാഷിദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞാണിക്കടവ് ഹിദായത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയിലെ അധ്യാപകരാണ്.

മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം മര്‍ദിച്ചുകഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെയാണ് സംഭവം. കണ്ടാലറിയാവുന്ന മൂന്നു പേര്‍ തങ്ങളെ ബൈക്ക് തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ അധ്യാപകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords:  Kasaragod, Kerala, Assault, Attack, Injured, hospital, Bike, Police, case, complaint, Teachers, Madrasa, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL