city-gold-ad-for-blogger

പരപ്പയില്‍നിന്നും കാമുകനെ തേടി പോയ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി തൃശൂരില്‍ പിടിയില്‍

പരപ്പ: (www.kasargodvartha.com 26/03/2015) പരപ്പയില്‍നിന്നും കാമുകനെ തേടി പോയ സമ്പന്ന കുടുംബത്തിലെ 14 കാരിയായ പെണ്‍കുട്ടി തൃശൂരില്‍ പിടിയില്‍. മൊബൈല്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയാണ് വെള്ളരിക്കുണ്ടിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബുധനാഴ്ച വീടുവിട്ടത്. രാവിലെ സ്‌കൂളിലേക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ ഉച്ചക്ക് രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെത്തുകയും റെയില്‍വെ സ്റ്റേഷനിലെത്തി മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോവുകയുമായിരുന്നു.

സമ്പന്ന കുടുംബത്തില്‍പെട്ട പെണ്‍കുട്ടി മാസങ്ങളായി തൃശൂര്‍ സ്വദേശിയെന്ന് കരുതുന്ന യുവാവുമായി മൊബൈല്‍ ചാറ്റിംഗ് നടത്തിവന്നിരുന്നതായി പുറത്തുവന്നിട്ടുണ്ട്. കാമുകന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് പെണ്‍കുട്ടി വീടുവിട്ടത്. പരപ്പയില്‍നിന്നും പുറപ്പെട്ട കാര്യം പെണ്‍കുട്ടി യുവാവിനെ ബുധനാഴ്ച രാവിലെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ താന്‍ ഗുജറാത്തിലാണെന്നും തൃശൂരിലേക്ക് യാത്ര തിരിക്കരുതെന്നും യുവാവ് പറഞ്ഞെങ്കിലും പെണ്‍കുട്ടി അത് തന്നെ പറ്റിക്കാന്‍ പറഞ്ഞതാണെന്ന്കരുതി തൃശൂരിലേക്ക് ട്രെയിന്‍കയറുകയായിരുന്നു.

പെണ്‍കുട്ടി തൃശ്ശൂരിലേക്ക് പുറപ്പെട്ടകാര്യം ബോധ്യപ്പെട്ട യുവാവ് ഉടന്‍തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം ബന്ധുക്കള്‍ അറിഞ്ഞത്. ഉടന്‍തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പോലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പെണ്‍കുട്ടിയെ കാണാതായിട്ടുണ്ടെന്നും വയര്‍ലെസ് സന്ദേശത്തിലൂടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രിയോടെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്  പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരപ്പയില്‍നിന്നും കാമുകനെ തേടി പോയ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി തൃശൂരില്‍ പിടിയില്‍വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പെണ്‍കുട്ടിയെ വൈകിട്ടോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഗള്‍ഫിലാണ്. മൂത്ത സഹോദരി കോഴിക്കോട്ട് സിവില്‍ എഞ്ചിനീയറായി ജോലി നോക്കി വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia