city-gold-ad-for-blogger

പെരിയ കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു

തൃശൂര്‍: (www.kasargodvartha.com 05/03/2015) പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്ലാന്റ് സയന്‍സ് പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ കൂട്ടത്തിങ്കല്‍ 'രശ്മി'യില്‍ വി.ബി. സമീര്‍കുമാറിന്റെ ഭാര്യ ആര്‍.ഐ. വിജി (34) യാണ് മരിച്ചത്. അപകടത്തില്‍ സമീര്‍ കുമാറിന് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ ശ്രീ നാരായണ പുരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.
ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സമീര്‍കുമാര്‍ കേന്ദ്ര സര്‍വകലാശാലയിലെ ബയോകെമിസ്ട്രി, മോളികുലര്‍ ബയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഇരുവരും തിരുവനന്തപുരത്ത് സയന്‍സ് സമ്മേളനം കഴിഞ്ഞ് കാസര്‍കോട്ടേക്ക് വരികയായിരുന്നു.

അപകടം നടന്നയുടന്‍ ഇരുവരേയും കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും വിജി മരണപ്പെടുകയായിരുന്നു. മക്കള്‍: അഫിനവ് (രണ്ട്) മകള്‍ ആഭ (നാല്).

പെരിയ കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia