Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെറുവത്തൂരിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ തലശ്ശേരി സ്വദേശി റിമാന്‍ഡില്‍

ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങി പണം നല്‍കാതെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി വന്ന തലശ്ശേരി സ്വദേശിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി Cheating, Arrest, Jweller robbery, Accuse, Remand, Kerala, Kasaragod, Cheating in jewellery: accused remanded.
ചെറുവത്തൂര്‍: (www.kasargodvartha.com 30.032015) ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങി പണം നല്‍കാതെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി വന്ന തലശ്ശേരി സ്വദേശിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കൊളവല്ലൂരിലെ പി. ഫിര്‍ദൗസ്(39)നെയാണ് ശനിയാഴ്ച രാത്രി തലശ്ശേരിയില്‍ വച്ച് എഎസ്‌ഐ എം.പി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഈ മാസം അഞ്ചിന് രാവിലെ 11 മണിയോടെ ചെറുവത്തൂര്‍ ടൗണിലെ ദീപ ഗോള്‍ഡ് ജ്വല്ലറിയില്‍ എത്തി ഒരു ലക്ഷം രൂപക്ക് 40 ഗ്രാം സ്വര്‍ണം വാങ്ങിയ ശേഷം 44,000 രൂപ ക്യാഷ് നല്‍കുകയും കടക്കടുത്ത് കാറുണ്ടെന്നും അതില്‍ ഭാര്യയെ സ്വര്‍ണാഭരണം കാണിച്ച് ബാക്കി പണവും എടുത്ത് വരാമെന്ന് പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു. ഒട്ടോയിലാണ് കടന്നു കളഞ്ഞത്.

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിനെ ചിത്രം കണ്ടെടുത്ത പോലീസ് വിദഗ്ദ്ധമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നാഴ്ച കൊണ്ട് പ്രതിയെ പിടികൂടാനായത്. കൂടുതല്‍ അന്വേഷണത്തില്‍് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പാനൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ജ്വല്ലറികളിലും  ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു.

ഫിര്‍ദൗസിനെ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Cheating, Arrest, Jweller robbery, Accuse, Remand, Kerala, Kasaragod, Cheating in jewellery: accused remanded.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment