city-gold-ad-for-blogger
Aster MIMS 10/10/2023

ജയന്റ് വീലില്‍ നിന്നും യുവതി വീണ് മരിച്ച സംഭവത്തില്‍ അമ്യൂസ്‌മെന്റ് നടത്തിപ്പുകാര്‍ക്കെതിരെ കേസ്

ഉദുമ: (www.kasargodvartha.com 22/03/2015) ജയന്റ് വീലില്‍ നിന്നും യുവതിയും കുഞ്ഞും വീഴുകയും യുവതി മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്യൂസ്‌മെന്റ് നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമ (32) യാണ് മരിച്ച സംഭവത്തിലാണ് കേസ്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഫാത്വിമയുടെ സ്വന്തം വീടായ പെരിയ ചാലിങ്കാലില്‍ എത്തിച്ച ശേഷം ചാലിങ്കാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഒപ്പമുണ്ടായ 11 മാസം പ്രായമുള്ള മകള്‍ മാജിദ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അബ്ബാസില്‍ നിന്നും അയല്‍വാസിയായ യുവതിയില്‍ നിന്നും മൊഴിയെടുത്ത ശേഷം എക്‌സ്‌പോയുടെ സംഘാടകര്‍ക്കെതിരെയും കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അമ്മയും കുഞ്ഞും ജയന്റ് വീലില്‍ നിന്നും വീണത് ആവശ്യമായ സുരക്ഷാവാതില്‍ ഒരുക്കാത്തതിനാലാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കുഞ്ഞ് വീണപ്പോള്‍ ഫാത്വിമ ചാടിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബന്ധുക്കളും മറ്റും പറയുന്നു.

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സ്‌പോയ്ക്ക പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എക്‌സ്‌പോ നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
ജയന്റ് വീലില്‍ നിന്നും യുവതി വീണ് മരിച്ച സംഭവത്തില്‍ അമ്യൂസ്‌മെന്റ് നടത്തിപ്പുകാര്‍ക്കെതിരെ കേസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


11 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം ജയന്റ് വീലില്‍നിന്നും വീണ മാതാവ്‌ മരിച്ചു

പാലക്കുന്നില്‍ ജയന്റ് വീലില്‍നിന്നും വീണ് അമ്മയ്ക്ക് ഗുരുതരം; മടിയിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Kasaragod, Kerala, Uduma, case, Police, died, House-wife, Expo,  Giant wheel, Palakunnu, Accident, Injured, Child, Case against amusement park handlers.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL