city-gold-ad-for-blogger
Aster MIMS 10/10/2023

ഉമ്മയുടെ മരണവിവരം അറിയാതെ കുഞ്ഞു മാജിദ

കാസര്‍കോട്: (www.kasargodvartha.com 21/03/2015) പാലക്കുന്നില്‍ നടക്കുന്ന എക്‌സ്‌പോയ്ക്കിടെ ജയന്റ് വീലില്‍നിന്നും വീണ് മരിച്ച പള്ളിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ബാസിന്റെ ഭാര്യ ഫാത്വിമയുടെ 11 മാസം പ്രായമുള്ള മകള്‍ മാജിദ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുംമുന്നില്‍ നൊമ്പരമാകുന്നു. ജയന്റ് വീലില്‍ ഉമ്മയോടൊപ്പം വീണ മാജിദ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഭര്‍ത്താവ് അബ്ബാസ് ഭാര്യയുടെ മരണവിവരം അറിഞ്ഞ് ആശുപത്രി പരിസരത്ത് സ്വബോധമില്ലാതെയാണ് ആള്‍ക്കാരോട് പെരുമാറിയത്.

എക്‌സ്‌പോ കാണാന്‍ ഫാത്വിമയോടൊപ്പംവന്ന അയല്‍ക്കാരിയുടെ തോളില്‍ ഒന്നുമറിയാതെ കളിക്കുകയും ചിലപ്പോള്‍ കരയുകയും ചെയ്യുകയാണ് ഈ കുരുന്ന്. ബന്തടുക്ക ഏണിയാടി സ്വദേശിയാണ് മരിച്ച ഫാത്വിമയുടെ ഭര്‍ത്താവ് അബ്ബാസ്. പള്ളിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. സ്വന്തമായി വീടെന്ന സ്വപ്‌നവുമായി ഇവര്‍ കഴിയുമ്പോഴാണ് ഫാത്വിമയെ മരണം തട്ടിയെടുത്തത്. പെരിയ ചാലിങ്കാലിലെ അബ്ദുല്‍ ഖാദര്‍ - ഖദീജ ദമ്പതികളുടെ മകളാണ് ഫാത്വിമ. മരണവിവരമറിഞ്ഞ് സഹോദരങ്ങളും മറ്റുബന്ധുക്കളും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് ഫാത്വിമയുടെ കുഞ്ഞിനേയും ഭര്‍ത്താവിനേയും വീട്ടിലേക്ക് കൊണ്ടുപോയത്.
ഉമ്മയുടെ മരണവിവരം അറിയാതെ കുഞ്ഞു മാജിദ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL