Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ പരാതിയുണ്ടാക്കി യുവാവിനെ മര്‍ദിച്ച സംഭവം: 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ രണ്ട് പോലീസുകാരെ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്തു Kasaragod, Kerala, Complaint, Police, Suspension, Complaint, Youth, Assault
കാസര്‍കോട്: (www.kasargodvartha.com 29/03/2015) ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ രണ്ട് പോലീസുകാരെ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്തു. സുനില്‍ എബ്രഹാം, പ്രദീപ് ചവറ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വ്യാജ പരാതി ഉണ്ടാക്കി യുവാവിനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചുവെന്നായിരുന്നു ഇരുവര്‍ക്കുമെതിരെ ഉണ്ടായിരുന്ന പരാതി. സുനിലിന്റെ ബന്ധുവിനെ മൊബൈല്‍ ഫോണിലൂടെയും മറ്റു ശല്യം ചെയ്യുന്നുവെന്നായിരുന്നു വ്യാജ പരാതി. ഇതില്‍ സൈബര്‍ കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വ്യക്തി വിരോധം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസാണെന്ന് ചൂണ്ടിക്കാട്ടി ഇതിനിടയില്‍ യുവാവിന്റെ വീട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഇതേതുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്.എം.എസ് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിച്ചു. എസ്.എം.എസ് ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ യുവാവിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

അതിനിടെ കേസന്വേഷണത്തിനിടെ എസ്.എം.എസ് ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്യാന്‍ ഇരുവരും ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ പ്രദീപ് ചവറയെ നേരത്തെ മറ്റൊരു സംഭവത്തിലും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Complaint, Police, Suspension, Complaint, Youth, Assault. 

Post a Comment