city-gold-ad-for-blogger

കാസര്‍കോട് പോലീസ് ചീഫിന് സ്ഥലം മാറ്റം: പിന്നില്‍ മാഫിയാ സംഘങ്ങളാണെന്ന് സംശയം

കാസര്‍കോട്: (www.kasargodvartha.com 12/02/2015) കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിനെ സ്ഥലം മാറ്റി. പകരം ഡോ. ശ്രീനിവാസനെയാണ് കാസര്‍കോട്ട് പുതിയ എസ്.പിയായി നിയമിച്ചത്. തോംസണ്‍ ജോസിനെ തൃശൂര്‍ പോലീസ് അക്കാദമി എസ്.പിയായാണ് നിയമിച്ചത്. സ്ഥലം മാറ്റത്തിനുള്ള ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. തോംസണ്‍ ജോസിന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ കാസര്‍കോട്ടെ മാഫിയാ സംഘങ്ങളാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.

മാഫിയാ സംഘങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാത്ത പോലീസ് ചീഫ്. പല വമ്പന്മാര്‍ക്കെതിരേയും ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ക്രിമിനല്‍ സംഘങ്ങളെയെല്ലാം ഒതുക്കാന്‍ കഴിഞ്ഞതും എസ്.പിയുടെ നേട്ടമാണ്. കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസിലും വ്യാജ രേഖാ നിര്‍മാണ കേന്ദ്രം പിടികൂടിയ കേസിലും അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയതോടെ എസ്.പിയെ സ്ഥലം മാറ്റാന്‍ മാഫിയാ സംഘങ്ങള്‍ പരസ്യമായി തന്നെ രംഗത്തിറങ്ങുകയായിരുന്നു.

കാഞ്ഞങ്ങാട്ടേയും കാസര്‍കോട്ടേയും വ്യാജ മണല്‍പാസുമായി ബന്ധപ്പെട്ട കേസും പിടികൂടിയത് എസ്.പിയുടെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഈകേസുകളുടെ അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷിനെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്ഥലം മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിനേയും സ്ഥലം മാറ്റിയിരിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ കാസര്‍കോട്ടെ മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ടാണ് പ്രവര്‍ത്തിച്ചതെന്ന് പകല്‍പോലെ വ്യക്തമായിട്ടുണ്ട്.

കാസര്‍കോട്ടെ മണല്‍ മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് എസ്.പിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ചചെയ്യുന്നതിലും പ്രതികളെ അറസ്റ്റുചെയ്യുന്നതിലും എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷം പടരാതിരിക്കാന്‍ സഹായകമായിരുന്നു. ഒരു വര്‍ഷവും എട്ട് മാസവും നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് എസ്.പി. തോംസണ്‍ ജോസ് ജില്ലവിട്ടുപോകുന്നത്.
കാസര്‍കോട് പോലീസ് ചീഫിന് സ്ഥലം മാറ്റം: പിന്നില്‍ മാഫിയാ സംഘങ്ങളാണെന്ന് സംശയം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia