city-gold-ad-for-blogger

പ്രമുഖ വ്യവസായി ഹരി റായ് കാമത്ത് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 09/02/2015) കാസര്‍കോട്ടെ പ്രമുഖ വ്യവസായിയും പൗരപ്രമുഖനും സാമൂഹ്യആധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന  ഹരി റായ് കാമത്ത് (94)നിര്യാതനായി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതമൂലം  ഞായറാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണപ്പെട്ടത്.

കാസര്‍കോട്ടെ മുരളി മുകുന്ദ് ഓഡിറ്റോറിയം, വിദ്യാനഗറിലെ ഗോപാല കൃഷ്ണ സോമില്‍,  ഗോപാല കൃഷ്ണ പെട്രോള്‍ പമ്പ്, കാസര്‍കോട്  ബസ് സ്റ്റാന്റ് ക്രോസ് റോഡിലെ കെട്ടിടങ്ങള്‍, കാമത്ത് ഹോസ്പിറ്റല്‍, റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ശ്രീ ലക്ഷ്മി മില്‍, സുള്ള്യയിലെ ഗോപാലകൃഷ്ണ ഫ്‌ളൈവുഡ് ഫാക്ടറി,  തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്.
നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന ശ്രീ ഗോപാലകൃഷ്ണ ബസുകളുടെ ഉടമയാണ്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനടുത്താണ് താമസം.

ഭാര്യ: പരേതയായ ശ്യാമള. മക്കള്‍: പരേതനായ മുകുന്ദ കാമത്ത്, അനന്ത കാമത്ത്, കൃഷ്ണ കാമത്ത്, മഞ്ചുനാഥ കാമത്ത്, ജയന്തി, വന്ദന, വരലക്ഷ്മി, ജ്യോതി, കാവേരി, വിജയി.

ദുഃഖസൂചകമായി കാസര്‍കോട് ക്രോസ് റോഡില്‍ തിങ്കളാഴ്ച വ്യാപാരികള്‍ കടകളടച്ചിട്ടു. സംസ്‌ക്കാരം ഉച്ചയോടെ നടക്കും.

പ്രമുഖ വ്യവസായി ഹരി റായ് കാമത്ത് നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia