Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദൂരില്‍ വന്‍ സ്വര്‍ണവേട്ട: ബസില്‍ കടത്തുകയായിരുന്ന 1.290 കിലോ സ്വര്‍ണവുമായി 2 പേര്‍ അറസ്റ്റില്‍

ആദൂരില്‍ വന്‍ സ്വര്‍ണ വേട്ട. 1.290 കിലോ സ്വര്‍ണവുമായി രണ്ട് പേരെ കാസര്‍കോട് എസ്.പി. ഡോ. ശ്രീനിവാസ്, ഡി.വൈ.എസ്.പി. Gold, Seized, Kasargod, Kerala, Police, Accused, Press Meet, SP office.
കാസര്‍കോട്: (www.kasargodvartha.com 26/02/2015) ആദൂരില്‍ വന്‍ സ്വര്‍ണ വേട്ട.  1.290 കിലോ സ്വര്‍ണവുമായി രണ്ട് പേരെ കാസര്‍കോട് എസ്.പി. ഡോ. ശ്രീനിവാസ്, ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്ത്, ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍, ആദൂര്‍ എസ്.ഐ ടി.പി ദയാനന്ദന്‍, എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ എബ്രഹാം, പി.ജെ. പോള്‍, പ്രകാശ് നീലേശ്വരം, പ്രദീഷ് ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തു.

കോളിയടുക്കത്തെ അബ്ദുല്ലകുഞ്ഞി (22), മേല്‍പറമ്പിലെ മുഹമ്മദ് റാശിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍നിന്നും ബംഗളൂരുവില്‍ വിമാനമിറങ്ങി അവിടെ നിന്നും സുള്ള്യ വഴി
ബസ് മാര്‍ഗം കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ വരുന്നതിനിടെയാണ് വരുന്നതിനിടെയാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആദൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പോലീസ് തടയുകയും യാത്രക്കാരെ പരിശോധിക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. ചെറുതും വലുതുമായ നാല് ട്രോളി ബാഗുകളിലായി അകത്തെ തുണി കീറിമാറ്റി അതിനകത്ത് തകിട് രൂപത്തിലാക്കി സ്വര്‍ണം ഒട്ടിച്ചുവെക്കുകയായിരുന്നു. ആകെ 1290 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പിടികൂടിയ സ്വര്‍ണത്തിന് 35 ലക്ഷം രൂപ വിലവരും. മറ്റൊരാളേയും പോലീസ് പിടികൂടിയിരുന്നുവെങ്കിലും ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. പിടികൂടിയവരില്‍ ഒരാള്‍ സ്ഥിരം വിസയിലും മറ്റൊരാള്‍ വിസിറ്റിംഗ് വിസയിലുമായിരുന്നു ഷാര്‍ജയില്‍നിന്നും മടങ്ങിയത്. സ്ഥിരം വിസയുള്ളയാള്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്വര്‍ണക്കടത്തിനെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കാസര്‍കോട് എസ്.പി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം


Gold, Seized, Kasargod, Kerala, Police, Accused, Press Meet, SP office, Bag, Arrest.
Gold, Seized, Kasargod, Kerala, Police, Accused, Press Meet, SP office, Bag, Arrest.

Keywords: Gold, Seized, Kasargod, Kerala, Police, Accused, Press Meet, SP office, Bag, Arrest.

Post a Comment