city-gold-ad-for-blogger

15 കാരിക്കുനേരെ ഞെട്ടിക്കുന്ന ലൈംഗീക പീഡനം; ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസ്

ഉപ്പള: (www.kasargodvartha.com 21/02/2015) 15 കാരിക്ക് നേരെ ഞെട്ടിക്കുന്ന ലൈംഗീക പീഡനം. നാലുവര്‍ഷത്തോളം തുടര്‍ച്ചയായാണ് പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട മംഗല്‍പാടി അമ്പാറിലാണ് നാടിനെ നടുക്കിയ പീഡനസംഭവം പുറത്തുവന്നത്.

പെണ്‍കുട്ടിയെ പരിചയം നടിച്ച് വലയിലാക്കിയ ഓട്ടോ ഡ്രൈവറാണ് മംഗലാപുരത്തും കാസര്‍കോട്ടും മറ്റുസ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവന്നത്. ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും തെങ്ങിന്‍തോപ്പില്‍വെച്ചും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന്റെ മൊഴിയെടുക്കലില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 11 വയസ്സുമുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ഓട്ടോ ഡ്രൈവറേയും തന്നെ പീഡിപ്പിച്ചവരേയും കുറിച്ച് പെണ്‍കുട്ടിക്ക് വ്യക്തമായി അറിയില്ലെങ്കിലും കണ്ടാല്‍ അറിയാമെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടി പഠനം പോലും ഉപേക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരികളോടാണ് പീഡനസംഭവം വെളിപ്പെടുത്തിയത്. ഇതാണ് സംഭവം പുറംലോകം അറിയാന്‍ കാരണമായത്. ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലേക്കും ഓട്ടോയില്‍ കൂട്ടികൊണ്ടുപോയത്. പിന്നീട് സുഹൃത്തുക്കളായ പലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചു.

പീഡനം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാല്‍ മാത്രമേ പീഡനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
15 കാരിക്കുനേരെ ഞെട്ടിക്കുന്ന ലൈംഗീക പീഡനം; ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kumbala, Molestation, Auto Driver, Complaint, Kasaragod, Kerala.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia