city-gold-ad-for-blogger

ബോവിക്കാനം അക്രമം കലാപത്തിനുള്ള ആസൂത്രിത ശ്രമം: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

ബോവിക്കാനം: (www.kasargodvartha.com 02/02/2015) ഞായറാഴ്ച രാത്രി ബോവിക്കാനത്തും പൊവ്വലിലും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും ആക്രമിച്ച സംഭവം കാസര്‍കോട്ട് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ സൂചനയാണെന്നു എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആരോപിച്ചു. അക്രമമുണ്ടായ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലേറുണ്ടായി എന്നാരോപിച്ചാണ് ആസൂത്രിത അക്രമം ഉണ്ടായത്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവരില്‍ നിന്നു തന്നെ നഷ്ടം ഈടാക്കി അക്രമത്തിനിരയായവര്‍ക്കു നല്‍കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞിട്ടുങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നു എം.എല്‍.എ. ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബോവിക്കാനം അക്രമം കലാപത്തിനുള്ള ആസൂത്രിത ശ്രമം: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia