city-gold-ad-for-blogger

നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതരം

മംഗളൂരു: (www.kasargodvartha.com 10/02/2015) ഉഡുപ്പി നന്തികൂറില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മറ്റൊരാളുടെ നില ഗുരുതരം. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഹെലങ്ങാടി സ്വദേശിയായ രവി കുന്തര്‍ എന്ന ഗോവിന്ദ(45) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന രാമചന്ദ്ര(42)നെയാണ് ഗുരുതര പരിക്കുകളോടെ ഉഡുപ്പിയിലെ ആദര്‍ശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുക്കിക്കട്ടെയിലേക്ക് പോകുകയായിരുന്ന രാമചന്ദ്രനും രവിയും സഞ്ചരിച്ച ബൈക്ക് നന്തികൂറിലെ രാം മന്ദിരത്തിനടുത്ത് സംസ്ഥാനപാതയില്‍ നിര്‍ത്തിവച്ചിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SUMMARY: A person died and another sustained serious injuries after their bike rammed into a parked tipper at Nandikur here on Monday February 9.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia