7 വയസുകാരിയെ പീഡിപ്പിച്ച 40 കാരനെ അറസ്റ്റ് ചെയ്തു
Feb 28, 2015, 13:40 IST
നീലേശ്വരം: (www.kasargodvartha.com 28/02/2015) ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരിന്തളം ഓമച്ചേരിയിലെ സദാശിവനെ (40) യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഫെബ്രുവരി 22ന് വൈകുന്നേരമായിരുന്നു സംഭവം. കുട്ടി താമസ സ്ഥലത്തെത്തി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്.
ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന് നല്കിയ പരാതിയിലാണ് സദാശിവനെതിരെ കേസെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
ഇതിനിടെ ഇരയുടെ മൊഴിയെടുക്കമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
7 വയസ്സുകാരിയെ ബന്ധുവായ 40 കാരന് പീഡിപ്പിച്ചു
Keywords : Nileshwaram, Molestation, Accuse, Arrest, Kasaragod, Kanhangad, Police, Complaint, Sadasiv an.
Advertisement: