city-gold-ad-for-blogger

ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം

വിദ്യാനഗര്‍: (www.kasargodvartha.com 24/01/2015) ദേശീയ പാതയില്‍ നായമാര്‍മൂല പാണലത്ത് ട്രക്ക് നടുറോഡില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു സംഭവം. ഷോറൂമിലേക്ക് വാഹനങ്ങളുമായി വന്ന ട്രക്ക് തിരിയുന്നതിനിടെയാണ് നടുറോഡില്‍ കുടുങ്ങിയത്.

ട്രക്കിന്റെ മുന്‍ഭാഗം റോഡിന് താഴെ ഇറങ്ങിയപ്പോള്‍ അടിവശം റോഡില്‍ തട്ടി നില്‍ക്കുകയായിരുന്നു. പിന്നീട് ട്രക്കിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയായി. ഏറെ പണിപ്പെട്ടാണ് ട്രക്ക് റോഡില്‍ നിന്നും നീക്കാനായത്.

ഏറെ തിരക്കുള്ള സമയമായതിനാല്‍ വാഹനങ്ങളുടെ നീണ്ട നിരതന്നെ ദേശീയ പാതയില്‍ കാത്തുകിടന്നു. ഷോറൂമിലേക്ക് വാഹനങ്ങള്‍ കയറ്റിവരുന്ന ട്രക്കുകള്‍ അണങ്കൂറിലും മറ്റും ഇതിന് മുമ്പും കുടുങ്ങിയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അന്നും മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം

ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം
ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം
ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം

Also Read: 
ഭീകരാക്രമണത്തില്‍ തലവര മാറി ഷാര്‍ളി ഹെബ്ദോ; സര്‍ക്കുലേഷന്‍ 7 ദശലക്ഷം

Keywords : Kasaragod, Vidya Nagar, Kerala, National Highway, Traffic-block, Naymarmoola, Panalam. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia